---
title: "കടത്തനാട് നിക്ഷേപ തട്ടിപ്പ് കേസ്: പ്രതികളെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും; കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്"
english_title: "Kadathanadu Investment Fraud Case Vadakara Court Congress Leader Produced"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378862/kadathanadu-investment-fraud-case-vadakara-court"
published_at: "2026-08-17T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8283edc4474_kadathanadu-investment-fraud-case-vadakara-court.jpg"
keywords: ["Kadathanadu", "Investment Fraud", "Vadakara Court", "Congress"]
---

# കടത്തനാട് നിക്ഷേപ തട്ടിപ്പ് കേസ്: പ്രതികളെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും; കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്

> **Lead Summary:** **വടകര: **യുഡിഎഫ് നിയന്ത്രണത്തിലുള്ള കടത്തനാട് സഹകരണ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് വടകര കോടതിയിൽ ഹാജരാക്കും. കോൺഗ്രസ് നേതാവും മുൻ ഡിസിസി സെക്രട്ടറിയുമായ ടി.വി. സുധീർ കുമാർ, സൊസൈറ്റി സെക്രട്ടറിയും വെള്ളികുളങ്ങര സ്വദേശിനിയുമായ പ്രീന, കേസിലെ മുഖ്യപ്രതിയും പേരാമ്പ്ര സ്വദേശിയുമായ റിനീഷ് എന്നിവരെയാണ് അന്വേഷണ സംഘം കോടതിയിൽ എത്തിക്കുന്നത്.

## Article Content

**വടകര: **യുഡിഎഫ് നിയന്ത്രണത്തിലുള്ള കടത്തനാട് സഹകരണ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് വടകര കോടതിയിൽ ഹാജരാക്കും. കോൺഗ്രസ് നേതാവും മുൻ ഡിസിസി സെക്രട്ടറിയുമായ ടി.വി. സുധീർ കുമാർ, സൊസൈറ്റി സെക്രട്ടറിയും വെള്ളികുളങ്ങര സ്വദേശിനിയുമായ പ്രീന, കേസിലെ മുഖ്യപ്രതിയും പേരാമ്പ്ര സ്വദേശിയുമായ റിനീഷ് എന്നിവരെയാണ് അന്വേഷണ സംഘം കോടതിയിൽ എത്തിക്കുന്നത്.

പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകാൻ കോടതി അനുമതി നൽകിയാൽ, മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പോലീസിന് സാധിക്കും. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച തുകയുടെ തോത്, വിവിധ സാമ്പത്തിക ഇടപാടുകൾ, സൊസൈറ്റിയിലെ മറ്റ് അഴിമതികളും ക്രമക്കേടുകൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 

സഹകരണ സംഘം ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ സൊസൈറ്റിയിൽ 2.16 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. നിക്ഷേപകരുടെ പണം വകമാറ്റിയും വ്യാജ വായ്പകൾ സൃഷ്ടിച്ചുമാണ് ഈ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുള്ളത്.

തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം ഹാജി ഡി.സി.സി സെക്രട്ടറി ടി.വി. സുധീർ കുമാറിന്റെ വീട്ടുമുറ്റത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തോടുകൂടിയാണ് നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറംലോകം അറിയുന്നത്.

സൊസൈറ്റിയിലെ 2.16 കോടിയുടെ തട്ടിപ്പ്, ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ, 22 ലക്ഷം രൂപ തിരിച്ചു കിട്ടാതായതോടെ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇബ്രാഹിം ഹാജി വടകര പൊലീസിൽ നൽകിയ പരാതി എന്നീ മൂന്നു നിർണായക കേസുകളാണ് ഡിവൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്.

English Summary:

In the Kadathanadu investment fraud case controlled by UDF, three accused including former DCC Secretary and Congress leader T V Sudheer Kumar, society secretary Preena from Vellikulangara, and key accused Rineesh from Perambra will be produced in Vadakara court today. If the court grants custody, the investigation team plans to jointly question all three regarding financial transactions, amount collected from investors, and other financial irregularities in the society.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378862/kadathanadu-investment-fraud-case-vadakara-court)