---
title: "25 വർഷമായി മുടങ്ങാതെ രാമായണ പാരായണം നടത്തിയവർക്ക് തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്ര പരിപാലന സമിതിയുടെ ആദരം "
english_title: "Chaniyam Kadvu Temple Honors 25 Years Of Continuous Ramayana Recitation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/378979/chaniyam-kadavu-temple-ramayana-recitation-honour"
published_at: "2026-08-17T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a833f18de686_chaniyam-kadavu-temple-ramayana-recitation-honour.jpg"
keywords: ["Ramayana", "Chaniyam Kadvu Temple", "Karkidakam"]
---

# 25 വർഷമായി മുടങ്ങാതെ രാമായണ പാരായണം നടത്തിയവർക്ക് തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്ര പരിപാലന സമിതിയുടെ ആദരം 

> **Lead Summary:** ചാനിയം കടവ്: കർക്കടക മാസത്തിൽ 25 വർഷമായി മുടങ്ങാതെ രാമായണ പാരായണം നടത്തിയവരെ തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്ര പരിപാലന സമിതി ആദരിച്ചു. ക്ഷേത്രത്തിൽ കഴിഞ്ഞ 25 വർഷമായി രാമായണ പാരായണം നടത്തിയ കുറ്റിക്കണ്ടി കൊച്ചുണ്ണി കുറുപ്പ്, വടയക്കണ്ടി നാരായണൻ എന്നിവർക്കാണ് ചടങ്ങിൽ പ്രത്യേക ആദരം നൽകിയത്.

## Article Content

ചാനിയം കടവ്: കർക്കടക മാസത്തിൽ 25 വർഷമായി മുടങ്ങാതെ രാമായണ പാരായണം നടത്തിയവരെ തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്ര പരിപാലന സമിതി ആദരിച്ചു. ക്ഷേത്രത്തിൽ കഴിഞ്ഞ 25 വർഷമായി രാമായണ പാരായണം നടത്തിയ കുറ്റിക്കണ്ടി കൊച്ചുണ്ണി കുറുപ്പ്, വടയക്കണ്ടി നാരായണൻ എന്നിവർക്കാണ് ചടങ്ങിൽ പ്രത്യേക ആദരം നൽകിയത്.

ഈ വർഷം രാമായണ പാരായണം നടത്തിയ മറ്റുള്ളവരെയും ക്ഷേത്ര പരിസരത്തെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും രാമായണ പ്രശ്നോത്തരിയിലെ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.

ക്ഷേത്ര പരിപാലന സമിതി വൈസ് പ്രസിഡണ്ട് എൻ.എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.കെ സത്യൻ, അർജുൻ വന്മേരി തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രത്തിലെ സഹകാരണവർ എം.കെ ലജീഷ്, ക്ഷേത്ര പരിപാലന സമിതി ഭാരവാഹികൾ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

25 വർഷമായി രാമായണമാസത്തിൽ മുടങ്ങാതെ ക്ഷേത്രത്തിൽ അന്നദാനവും നടക്കുന്നുണ്ട്. കർക്കടക മാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന രാമായണ പാരായണവും അന്നദാനവും പ്രദേശത്തെ ഭക്തരുടെ വലിയ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.

മത-സാംസ്കാരിക മൂല്യങ്ങൾ നിലനിർത്തുന്നതിനും പുതലമുറയ്ക്ക് രാമായണത്തിന്റെ സന്ദേശങ്ങൾ പകർന്നുനൽകുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

**English Summary:**

The temple management committee of Thiruvallur Kizhakkeedath Temple at Chaniyam Kadavu honored Kuttikkandi Kochunni Kurup and Vadayakkandi Narayanan for conducting Ramayana recitation for 25 consecutive years during Karkidakam. Other reciters, SSLC toppers from the temple area, and Ramayana quiz winners were also felicitated. Vice President NM Chandran presided. The temple has been conducting Annadanam without fail for 25 years during Ramayana month.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/378979/chaniyam-kadavu-temple-ramayana-recitation-honour)