---
title: "ഓര്‍ക്കാട്ടേരിയിലെ ഷോക്കേറ്റ് മരണം ;  കെ എസ് ഇ ബിക്കെതിരെ പ്രതിഷേധം"
english_title: " Shock death in Orkatteri Protest against KSEB"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37900/shock-death-in-orkatteri-protest-against-kseb"
published_at: "2022-04-16T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625adfd0afa89_kk rema mla- orkkakery death.jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയിലെ ഷോക്കേറ്റ് മരണം ;  കെ എസ് ഇ ബിക്കെതിരെ പ്രതിഷേധം

> **Lead Summary:** **വടകര: **ഓര്‍ക്കാട്ടേരിയില്‍ വ്യാപാരി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ എസ് ഇബിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

## Article Content

**വടകര: **ഓര്‍ക്കാട്ടേരിയില്‍ വ്യാപാരി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ എസ് ഇബിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഓര്‍ക്കാട്ടേരിയില്‍ വ്യാപാരിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ.കെ രമ എം.എല്‍.എ പറഞ്ഞു. കെട്ടിടത്തിനു മുകളില്‍ ഒരു മീറ്റര്‍ പോലും ഉയരത്തിലല്ല 11 കെ.വി ലൈന്‍ ഉള്ളത്.

ലൈനിനു മുകളില്‍ കെട്ടിടത്തിന് ഷീറ്റിട്ടമേല്‍ക്കൂരയും പണിതിട്ടുണ്ട്. .

കെട്ടിടത്തോട് ചേര്‍ന്ന് ലൈന്‍ വന്നത് കെ.എസ്.ഇ.ബി യുടെ അനാസ്ഥയാണെങ്കില്‍ അതും അന്വേഷണ വിധേയമാക്കണം.

ഇതില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. മരിച്ച അഷ്‌റഫിന്റെ കുടുംബത്തിന് ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37900/shock-death-in-orkatteri-protest-against-kseb)