---
title: "കർഷകരുടെ പ്രതിഷേധം; മണിയൂർ പഞ്ചായത്തിൽ ക്ഷീരകർഷക അവാർഡിൽ പക്ഷപാതമെന്ന് പരാതി"
english_title: "Maniyoor Panchayat Dairy Farmer Award Row UDF Protest Bias"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379118/maniyoor-panchayat-dairy-farmer-award-controversy-protest"
published_at: "2026-08-18T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84981f3e395_vatakara.jpg"
keywords: ["Maniyoor Panchayat", "Dairy Farmer Award", "UDF", "Farmer Protest"]
---

# കർഷകരുടെ പ്രതിഷേധം; മണിയൂർ പഞ്ചായത്തിൽ ക്ഷീരകർഷക അവാർഡിൽ പക്ഷപാതമെന്ന് പരാതി

> **Lead Summary:** **വടകര: യു**.ഡി.എഫ് നേതൃത്വം നൽകുന്ന മണിയൂർ പഞ്ചായത്തിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി നൽകുന്ന ക്ഷീരകർഷക അവാർഡ് നിർണയത്തിൽ പക്ഷപാതിത്വം കാണിച്ചതായി പരാതി. യഥാർത്ഥ ക്ഷീരകർഷകരെ പൂർണ്ണമായും ഒഴിവാക്കി ഭരണസമിതി സ്വന്തക്കാരെ അവാർഡിനായി തെരഞ്ഞെടുത്തു എന്ന് ആരോപിച്ച് ക്ഷീരകർഷകർ കർഷകദിന പരിപാടികൾ ബഹിഷ്കരിക്കുകയും പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തുകയും ചെയ്തു.

## Article Content

**വടകര: യു**.ഡി.എഫ് നേതൃത്വം നൽകുന്ന മണിയൂർ പഞ്ചായത്തിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി നൽകുന്ന ക്ഷീരകർഷക അവാർഡ് നിർണയത്തിൽ പക്ഷപാതിത്വം കാണിച്ചതായി പരാതി. യഥാർത്ഥ ക്ഷീരകർഷകരെ പൂർണ്ണമായും ഒഴിവാക്കി ഭരണസമിതി സ്വന്തക്കാരെ അവാർഡിനായി തെരഞ്ഞെടുത്തു എന്ന് ആരോപിച്ച് ക്ഷീരകർഷകർ കർഷകദിന പരിപാടികൾ ബഹിഷ്കരിക്കുകയും പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തുകയും ചെയ്തു.

സൊസൈറ്റികളിൽ സ്ഥിരമായി പാളളക്കുന്ന കർഷകരെ പരിഗണിക്കാതെ അർഹതയില്ലാത്തവരെ അവാർഡിന് തെരഞ്ഞെടുത്തതാണ് പ്രതിഷേധത്തിന് കാരണമായത്. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഭരണസമിതി തങ്ങളുടെ മുൻ തീരുമാനം തിരുത്തുകയും, സൊസൈറ്റിയിൽ പാലളക്കുന്ന മറ്റൊരാൾക്ക് അവാർഡ് നൽകാൻ നിർബന്ധിതരാവുകയും ചെയ്തു.

അതേസമയം, ആദ്യം പരിഗണിച്ച വ്യക്തിക്ക് 'ക്ഷീര സംരംഭകൻ' എന്ന പുതിയ അവാർഡ് നൽകിയതിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് നൽകിയ പരസ്യത്തിലോ അപേക്ഷാ ക്ഷണത്തിലോ ഇത്തരം ഒരു വിഭാഗം ഉണ്ടായിരുന്നില്ലെന്നും യാതൊരുവിധ മുൻകൂട്ടിയുള്ള അറിയിപ്പുമില്ലാതെ അവാർഡ് നൽകിയത് ദുരൂഹമാണെന്നും കർഷകർ ആരോപിക്കുന്നു. അവാർഡ് നൽകിയതിന്റെ വ്യക്തമായ മാനദണ്ഡങ്ങളും അർഹതാ യോഗ്യതകളും ഭരണസമിതി പരസ്യമായി വെളിപ്പെടുത്തണമെന്ന് പ്രതിഷേധിച്ച ക്ഷീരകർഷകർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379118/maniyoor-panchayat-dairy-farmer-award-controversy-protest)