---
title: "ഉപ്പു സത്യാഗ്രഹം നടത്തിയത് ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ് അല്ലെന്ന് കെ എസ് രാധാകൃഷ്ണന്‍"
english_title: " In the north Salt Satyagraha Smriti Yatra is brilliant Welcome"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37912/in-the-north-salt-satyagraha-smriti-yatra-is-brilliant-welcome"
published_at: "2022-04-16T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625afadef3ad9_smrithi yartha.jpg"
keywords: []
---

# ഉപ്പു സത്യാഗ്രഹം നടത്തിയത് ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ് അല്ലെന്ന് കെ എസ് രാധാകൃഷ്ണന്‍

> **Lead Summary:** **വടകര : **ഉപ്പു സത്യാഗ്രഹം നടത്തിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അല്ലെന്നു ഡോ കെ എസ് രാധാകൃഷ്ണന്‍ .വടകര നടന്ന കേളപ്പജി ഉപ്പുസത്യാഗ്രഹ സ്മൃതി യാത്രയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുധം ഉപയോഗിക്കേണ്ടവര്‍ക്ക് അത് ഉപയോഗിക്കാനുള്ള പരിജ്ഞാനം ആവശ്യമാണ്.

## Article Content

**വടകര : **ഉപ്പു സത്യാഗ്രഹം നടത്തിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അല്ലെന്നു ഡോ കെ എസ് രാധാകൃഷ്ണന്‍ .വടകര നടന്ന കേളപ്പജി ഉപ്പുസത്യാഗ്രഹ സ്മൃതി യാത്രയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുധം ഉപയോഗിക്കേണ്ടവര്‍ക്ക് അത് ഉപയോഗിക്കാനുള്ള പരിജ്ഞാനം ആവശ്യമാണ്.

ഉപ്പ് സത്യാഗ്രഹം ലോകമെമ്പാടും അലയൊലികള്‍ ഉണ്ടാക്കാനാകുന്ന സഹന സമരം ആയതിനാല്‍ ഗാന്ധിജി ആശ്രമത്തില്‍ നിന്ന് തിരഞ്ഞെടുത്ത സമര വളണ്ടിയര്‍മാരെ മുന്‍ നിര്‍ത്തിയാണ് ഈ സിവില്‍ നിയമലംഘനം നടത്തിയത് . ഇന്ന് ദേശീയ സമരത്തിന്റെ പിന്മുറക്കാരാണ് എന്നു പറഞ്ഞു നടക്കുന്നവര്‍ വികലമായ ചരിത്രവസ്തുതകള്‍ ആണ് ചൂണ്ടിക്കാണിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു .

കേരളത്തിന്റെ നവോത്ഥാന നായകനാണ് കെ കേളപ്പന്‍. ഇന്ന് നവോത്ഥാനം വാക്കുകളിലൊതുങ്ങിയും മതില്‍ കെട്ടിയുമാണ് നവോഥാനമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. അധസ്ഥിതരുടെയും അശരണരുടെയും ഉന്നമനത്തിനായി ശ്രമിച്ച കേളപ്പജിയുടെ ചരിത്രവും നവോത്ഥാനം പറഞ്ഞു നടക്കുന്നവര്‍ മാറ്റിനിര്‍ത്തുകയാണെന്നും എന്നും അദ്ദേഹം സൂചിപ്പിച്ചു. റിട്ട: കേണല്‍ ജയദേവ് പാലയാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാ. ഭാ . സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

കേരളത്തിലെ ചരിത്ര താളുകളില്‍ പലതും അവഗണിക്കപ്പെടുകയാണ്. ഭാരതത്തിന്റെ ചരിത്രം കേവലം 90 വര്‍ഷത്തേത് അല്ലെന്നും 2400 വര്‍ഷങ്ങളുടേതാണ്. തമസ്‌കരിക്കപ്പെട്ടതിന്റെ യഥാര്‍ത്ഥ ഇരയാണ് കെ കേളപ്പന്‍. മത വിദ്വേഷങ്ങള്‍ ക്കെതിരെ പ്രതികരിച്ച ഒരേയൊരു ഗാന്ധിയുമാണ് അദ്ദേഹം മുഖ്യപ്രഭാഷണം പറഞ്ഞു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ യഥാര്‍ത്ഥ ഭാരതത്തിന്റെ ചരിത്രം പഠിക്കാനും പഠിപ്പിക്കാനും അവസരമൊരുക്കുന്നതാണ് കലാലയങ്ങളിലും സര്‍വ്വകലാശാലകളിലും ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഇത് സ്വതന്ത്രഭാരതം ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന വികലമായ ചരിത്രം ഒരു ദേശീയബോധവും സൃഷ്ടിക്കുന്നില്ല. സമഗ്രമായി ചരിത്രത്തെ ഗ തി തിരിച്ച് ചരിത്രബോധം പഠിപ്പിക്കുവാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആത്മബോധം ഉള്ളവനാണ് അടിമയാണെന്ന തിരിച്ചറിവ് ഉണ്ടാകും. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ആ പരിവര്‍ത്തനം സാധ്യമാവുകയുള്ളൂ. വിദ്യാലയത്തിനു പകരം മദ്യാലയം നല്‍കിയത് പണ്ട് ബ്രിട്ടീഷുകാര്‍ ആയിരുന്നെങ്കില്‍ ഇന്ന് ആ കര്‍ത്തവ്യം ഏറ്റെടുത്തിരിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും കാ. ഭാ . സുരേന്ദ്രന്‍ പറഞ്ഞു.

വിവി . സുരേന്ദ്രന്‍ സ്വാഗതവും ബിജീഷ് മാസ്റ്റര്‍നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37912/in-the-north-salt-satyagraha-smriti-yatra-is-brilliant-welcome)