---
title: "മണിയൂരിന് വികസന കുതിപ്പ്   ; പാലയാട്  തുരുത്തി പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "The work of Palayad Thuruthi bridge was inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37914/the-work-of-palayad-thuruthi-bridge-was-inaugurated"
published_at: "2022-04-16T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625b01437128f_kp mla.jpg"
keywords: []
---

# മണിയൂരിന് വികസന കുതിപ്പ്   ; പാലയാട്  തുരുത്തി പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വടകര : **മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലയാട് തുരുത്തി പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മുഖേന തീരദേശ പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പാലം നിര്‍മിക്കുന്നത്. 63 ലക്ഷംരൂപ നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ട്.

## Article Content

**വടകര : **മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലയാട് തുരുത്തി പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മുഖേന തീരദേശ പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പാലം നിര്‍മിക്കുന്നത്. 63 ലക്ഷംരൂപ നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ട്.

തീരദേശ മേഖലയില്‍ വലിയ തോതിലുള്ള ക്ഷേമ, വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. പാലയാട് വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. അഷറഫ് അധ്യക്ഷത വഹിച്ചു.

ഹാര്‍ബര്‍ എന്‍ജിനീയറിങ് കോഴിക്കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. ജയദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി രാഘവന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മണിയൂര്‍ ഗ്രാമപഞ്ചായത്ത് അം?ഗം ഷൈജു പള്ളിപ്പറമ്പത്ത് സ്വാഗതവും ഹാര്‍ബര്‍ എന്‍ജിനീയറിങ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.പി അനുജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37914/the-work-of-palayad-thuruthi-bridge-was-inaugurated)