---
title: " പൂക്കളുടെ വസന്തം; ചോറോട് ൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ്  നടന്നു"
english_title: "Chorode Marigold Harvest 2026 Grama Panchayat Project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379147/chorode-marigold-harvest-grama-panchayat-project"
published_at: "2026-08-19T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a853fdda12b8_chorode-marigold-harvest-grama-panchayat-project.jpg"
keywords: ["Marigold Farming", "Onam", "Kerala Agriculture", "Grama Panchayat"]
---

#  പൂക്കളുടെ വസന്തം; ചോറോട് ൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ്  നടന്നു

> **Lead Summary:** **ചോറോട്: **ചോറോട് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആവേശകരമായി നടന്നു. പതിമൂന്നാം വാർഡിലെ കാട്ടിൽ സുജയുടെ തോട്ടത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചോറോട് കൃഷി ഓഫീസർ മുബാറക് ഒ.പി. ആദ്യ വിൽപ്പന നിർവ്വഹിച്ചു.

## Article Content

**ചോറോട്: **ചോറോട് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആവേശകരമായി നടന്നു. പതിമൂന്നാം വാർഡിലെ കാട്ടിൽ സുജയുടെ തോട്ടത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ചോറോട് കൃഷി ഓഫീസർ മുബാറക് ഒ.പി. ആദ്യ വിൽപ്പന നിർവ്വഹിച്ചു.

വാർഷിക പദ്ധതിയുടെ കീഴിൽ പഞ്ചായത്തിലെ 23 വാർഡുകളിലായി ആകെ 10,000 ചെണ്ടുമല്ലി തൈകളാണ് കർഷകർക്ക് വിതരണം ചെയ്തത്. കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഓണക്കാലത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂക്കൃഷി വ്യാപിപ്പിക്കുന്നതിനുമാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വിനോദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത കുമാരി, വാർഡ് മെമ്പർമാരായ കെ.എം. അഷ്‌ക്കർ മാസ്റ്റർ, രാജേഷ് ചോറോട്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ അനിത കെ. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

English Summary:

Marigold harvest under Chorode Grama Panchayat’s 2026-27 annual plan was held in East Chorode. Panchayat President Shaiji Pramod inaugurated the harvest at farmer Suj’s farm in Ward 13. As part of the project, 10,000 marigold saplings were distributed across 23 wards to promote flower cultivation ahead of Onam.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379147/chorode-marigold-harvest-grama-panchayat-project)