---
title: "‘പൂവിളി 2026’ ; ഇരിങ്ങൽ സർഗാലയയിൽ ഗാന്ധി ശിൽപ് ബസാർ ഇന്ന് തുടക്കം"
english_title: "Gandhi Shilp Bazaar Begins Today at Iringal Sargalaya Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379171/gandhi-shilp-bazaar-iringal-sargalaya-vatakara-onam-2026"
published_at: "2026-08-19T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8560e23c7b4_gandhi-shilp-bazaar-iringal-sargalaya-vatakara-onam-2026.jpg"
keywords: ["Gandhi Shilp Bazaar", "Iringal Sargalaya", "Handicraft", "Onam"]
---

# ‘പൂവിളി 2026’ ; ഇരിങ്ങൽ സർഗാലയയിൽ ഗാന്ധി ശിൽപ് ബസാർ ഇന്ന് തുടക്കം

> **Lead Summary:** **വടകര: **ഓണാഘോഷത്തിന്റെ ഭാഗമായി കരകൗശല കമ്മീഷണർ, ഗവ. ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗാന്ധി ശിൽപ് ബസാർ ഇന്ന് ഇരിങ്ങൽ സർഗാലയയിൽ തുടങ്ങും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് 24 വരെ നീണ്ടുനിൽക്കും.

## Article Content

**വടകര: **ഓണാഘോഷത്തിന്റെ ഭാഗമായി കരകൗശല കമ്മീഷണർ, ഗവ. ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗാന്ധി ശിൽപ് ബസാർ ഇന്ന് ഇരിങ്ങൽ സർഗാലയയിൽ തുടങ്ങും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധർ പങ്കെടുക്കുന്ന മേള ഓഗസ്റ്റ് 24 വരെ നീണ്ടുനിൽക്കും.

‘പൂവിളി 2026’ ന്റെ ഭാഗമായാണ് ഗാന്ധി ശിൽപ് ബസാർ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 30 വരെ നീളുന്ന ‘പൂവിളി 2026’ ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രധാന പരിപാടികളിലൊന്നാണ് ഈ മേള. ശിൽപ് ബസാറിൽ പരമ്പരാഗതവും ആധുനികവുമായ കരകൗശല ഉൽപന്നങ്ങൾ നേരിട്ട് പരിചയപ്പെടാനും വാങ്ങാനും അവസരം ലഭിക്കും.

കേരളത്തിന്റെ പരമ്പരാഗത കരകൗശല ഉൽപന്നമായ ‘തൃക്കാക്കരയപ്പൻ’ ഈ വിപണിയിൽ പ്രത്യേകം എത്തിക്കും. വൈകുന്നേരങ്ങളിൽ വിവിധ കേരളീയ കലാപരിപാടികളും അരങ്ങേറും.വിവിധ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, ടൂർ ഗ്രൂപ്പുകൾ എന്നിവർക്കായി പ്രത്യേക പാക്കേജുകളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.ഇന്ന് വൈകിട്ട് 6 മണിക്ക് കെ. പ്രവീൺകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.

നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ, തൃശൂർ ഹാൻഡിക്രാഫ്റ്റ്സ് സർവീസ് സെന്റർ അസി. ഡയറക്ടർ ദർശന രാഘവൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ പ്രമോഷൻ ഓഫീസർ പ്രജിഷ കെ, യുഎൽ സിസിഎസ് ഡയറക്ടർ ഷിജിൻ ടി.ടി, സി.ഇ.ഒ ഷാരോൺ വിട്ടിൽ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ രാജേഷ് ടി.കെ, ഓപ്പറേഷൻ മാനേജർ അശ്വിൻ ആർ, ക്രാഫ്റ്റ് ഡിസൈനിങ് മാനേജർ ശിവദാസൻ കെ.കെ, ഷാനു പി.എം എന്നിവർ പങ്കെടുത്തു.

**English Summary:**

The Gandhi Shilp Bazaar, organized with the support of the Development Commissioner of Handicrafts, Government of India, will begin today at Iringal Sargalaya in Vatakara as part of Onam celebrations. Craftsmen from across the country will participate in the fair, which will run until August 24. Visitors can explore and purchase traditional and modern handicrafts, including the special ‘Thrikkakara Appan’. Evening cultural programs will also be held. The event is part of ‘Poovili 2026’, which continues till August 30. MLA K. Praveenkumar will inaugurate the bazaar today at 6 PM.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379171/gandhi-shilp-bazaar-iringal-sargalaya-vatakara-onam-2026)