---
title: "തിരുവള്ളൂരിൽ ലോറി ഇടിച്ച് പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു"
english_title: " Vadakara Court Acquits Two Accused In 2016 Attempt To Murder Police Case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379199/vadakara-court-acquits-accused-attempt-murder-police-2016-"
published_at: "2026-08-19T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a857eca6a6e4_vadakara-court-acquits-accused-attempt-murder-police-2016.jpg"
keywords: ["Court Verdict", "Attempt to Murder", "Sand Mafia", "Vatakara Police Attack"]
---

# തിരുവള്ളൂരിൽ ലോറി ഇടിച്ച് പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

> **Lead Summary:** **വടകര: **തിരുവള്ളൂർ പന്തപ്പോയിൽ മീൻപാലം റോഡിൽ വെച്ച്, രണ്ടായിരത്തി പതിനാറ് മാർച്ച്മാസം ആറാം തീയ്യതി രാത്രി 11.30 മണിക്ക് , മണൽ കടത്തൽ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ലോറിയിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ചെന്ന് കേസിലെ പ്രതികളെ വടകര സബ്കോടതി വെറുതെ വിട്ടു.

## Article Content

**വടകര: **തിരുവള്ളൂർ പന്തപ്പോയിൽ മീൻപാലം റോഡിൽ വെച്ച്, രണ്ടായിരത്തി പതിനാറ് മാർച്ച്മാസം ആറാം തീയ്യതി രാത്രി 11.30 മണിക്ക് , മണൽ കടത്തൽ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ലോറിയിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ചെന്ന് കേസിലെ പ്രതികളെ വടകര സബ്കോടതി വെറുതെ വിട്ടു.

പ്രതികളായ കടമേരി കീരിയങ്ങാടി സ്വദേശികളായ ഫഹദ് പറമ്പത്ത്, റംഷാദ് മാടോൽ, എന്നിവരെയാണ് തെളിവുകൾ അപര്യാപ്തമെന്ന് കണ്ട് വടകര സബ്കോടതി വെറുതെ വിട്ടത്. സംഭവത്തിൽ പോലീസുകാരുടെ ബൈക്കിന് മുകളിലൂടെ ലോറികയറിയിറങ്ങി ബൈക്ക് പൂർണമായും തകർന്നിരുന്നു.

അന്നത്തെ വടകര സർക്കിൾ ഇൻസ്പെക്ടറും ഇപ്പോൾ നാദാപുരം ഡിവൈഎസ്പിയുമായ മനോജാണ് അന്വേണം നടത്തിയത്തിയത്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വടകര സബ്കോടതി വെറുതെ വിടുകയായിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വക്കറ്റ് പി രാഹുൽ രാജ്, അഡ്വ: എൻ ഷനോജ് എന്നിവർ ഹാജരായി.

**English Summary**

The Vadakara Sub Court has acquitted two men accused of attempting to murder police officers by ramming a lorry into them during a sand smuggling check. The incident occurred on March 6, 2016, at around 11.30 PM on Meenpalam Road, Thiruvallur, Pantappoyil. The accused, Fahad Parambath and Ramshad Madol, both residents of Kadameri Keeriyangadi, were acquitted due to insufficient evidence. The prosecution alleged the lorry ran over the police bike, completely damaging it. The investigation was led by the then Vadakara Circle Inspector Manoj, now Nadapuram DySP. Advocates P. Rahul Raj and N. Shanoj appeared for the accused.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379199/vadakara-court-acquits-accused-attempt-murder-police-2016-)