ആയഞ്ചേരിയില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് പൊലീസ് അസോസിയേഷന്‍ സമ്മേളനം

ആയഞ്ചേരിയില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് പൊലീസ് അസോസിയേഷന്‍ സമ്മേളനം
Oct 6, 2021 03:28 PM | By Rijil

വടകര: വിപുലമായ പ്രവര്‍ത്തന പരിധിയുള്ള വടകര പൊലീസ് സ്റ്റേഷന്‍ വിഭജിച്ച് ആയഞ്ചേരി കേന്ദ്രമാക്കി പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരള പൊലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആയഞ്ചേരിയില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. സ്വന്തം കെട്ടിടമില്ലാത്ത മേപ്പയ്യൂര്‍, പെരുവണ്ണാമൂഴി സ്റ്റേഷനുകള്‍ക്ക് കെട്ടിടം പണിയണമെന്നും അപകടാവസ്ഥയിലായ വളയം സ്റ്റേഷന്‍ പുനര്‍നിര്‍മ്മിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സ്്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു വനിതാ എസ് ഐയെ നിയമിക്കണമെന്ന് പൊലീസ് അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വടകര ലയണ്‍സ് ഹാളില്‍ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍ സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അഡി. എസ് പി എം. പ്രദീപ് കുമാര്‍, ഡിവൈഎസ് പി കെ.കെ. അബ്ദുള്‍ ഷരീഫ്, പ്രേംജി കെ നായര്‍, അഭിജിത്ത് ജി.പി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സംസ്ഥാന സെക്രട്ടറി ബിജു സി ആര്‍ സംഘടന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി എം നാസര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി യൂസഫ് വരവ് ചെലവ് കണക്കും ഗഫൂര്‍ സി ഓഡിറ്റ് റിപ്പോര്‍ട്ടും രാജീവന്‍ പി പ്രമേയങ്ങളും അവതരിപ്പിച്ചു. ലളിത പി പി അനുസ്മരണവും രതീഷ് എ പി സ്വാഗതവും ഷാജികുമാര്‍ നന്ദിയും പറഞ്ഞു.

കോവിഡ് കാരണം 2 വര്‍ഷമായി നടക്കാതിരുന്ന സമ്മേളനം കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സംഘടിപ്പിച്ചതെന്ന് അസോയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Police station at Ayancherry Police Association meeting to be allowed

Next TV

Related Stories
വടകര ക്ലിയർ വിഷനിൽ കണ്ണ്  ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

Oct 7, 2022 04:06 PM

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം...

Read More >>
വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 7, 2022 03:12 PM

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

Oct 7, 2022 03:02 PM

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന...

Read More >>
ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

Oct 7, 2022 02:34 PM

ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

ചോറോട് ന്യൂ ഇന്ത്യ ലിറ്ററ സി പ്രോഗ്രാമിന്...

Read More >>
യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

Oct 7, 2022 02:22 PM

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ  ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ

Oct 7, 2022 01:37 PM

മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ

മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഉപഭോക്താക്കൾക്കായി നിരവധി...

Read More >>
Top Stories