---
title: "ഓണ ലഹരിയാകാം; മദ്യ-മയക്കുമരുന്ന് ലഹരി വേണ്ട,  ഓണത്തോടനുബന്ധിച്ച് എക്സൈസ് പരിശോധന ഊർജ്ജിതം"
english_title: "Onam Excise Check Vadakara Azhiyur Kozhikode Drug Liquor Smuggling"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379206/onam-excise-check-vadakara-azhiyur-kozhiikode"
published_at: "2026-08-19T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8586a0ab3a3_onam-excise-check-vadakara-azhiyur-kozhiikode.jpg"
keywords: ["Onam", "Excise", "Kozhikode", "Liquor Smuggling"]
---

# ഓണ ലഹരിയാകാം; മദ്യ-മയക്കുമരുന്ന് ലഹരി വേണ്ട,  ഓണത്തോടനുബന്ധിച്ച് എക്സൈസ് പരിശോധന ഊർജ്ജിതം

> **Lead Summary:** **വടകര : **ഓണക്കാലത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അനധികൃത കടത്ത് തടയുന്നതിന്റെ ഭാഗമായി എക്സൈസ് പരിശോധനകൾ ഊർജ്ജിതമാക്കി. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജിമ്മി ജോസഫ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ നിജുമോൻ എന്നിവരുടെ നിർദ്ദേശപ്രകാരം ചൊവ്വാഴ്ച വടകര അഴിയൂർ എക്‌സൈസ് ചെക്‌പോസ്റ്റിൽ സംയുക്ത വാഹന പരിശോധന നടത്തി.

## Article Content

**വടകര : **ഓണക്കാലത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അനധികൃത കടത്ത് തടയുന്നതിന്റെ ഭാഗമായി എക്സൈസ് പരിശോധനകൾ ഊർജ്ജിതമാക്കി. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജിമ്മി ജോസഫ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ നിജുമോൻ എന്നിവരുടെ നിർദ്ദേശപ്രകാരം ചൊവ്വാഴ്ച വടകര അഴിയൂർ എക്‌സൈസ് ചെക്‌പോസ്റ്റിൽ സംയുക്ത വാഹന പരിശോധന നടത്തി.

റൂറൽ K9 ഡോഗ് സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസ് ബ്യുറോയും ചേർന്നാണ് പരിശോധന നടത്തിയത്. ജില്ലയിലേക്കുള്ള അതിർത്തി വഴികളും സംശയകരമായ വാഹനങ്ങളുമാണ് പ്രധാനമായും പരിശോധിച്ചത്. എക്‌സൈസ് ഇൻസ്‌പെക്ടർ രമേശ് വി വി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷിബു വി കെ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സജു, അമ്മദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

സിവിൽ എക്‌സൈസ് ഓഫീസർമാരായ രാഹുൽ രാജ് പി എം, അർജുൻ ടി പി, ഐബി പ്രിവന്റീവ് ഓഫീസർ സുശാന്ത് വി, പോലീസ് ഉദ്യോഗസ്ഥരായ വിജിൽ, ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഓണാഘോഷങ്ങൾ ലഹരിയുടെ പേരിൽ കലങ്ങാതിരിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്. പൊതുജനങ്ങൾ മദ്യ-ലഹരി വസ്തുക്കളുടെ കടത്ത് സംബന്ധിച്ച വിവരങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂമിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

English Summary:

Excise authorities have intensified inspections in Kozhikode district to curb illegal liquor and drug smuggling during Onam. A joint vehicle check was conducted at Azhiyur Excise Checkpost in Vadakara under the direction of Deputy Excise Commissioner Jimmy Joseph and Assistant Excise Commissioner Nijumon. Rural K9 Dog Squad and Excise Intelligence Bureau participated in the inspection focusing on border routes and suspicious vehicles. Officials said checks will be strengthened across the district and urged public to report smuggling to the 24-hour Excise Control Room.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379206/onam-excise-check-vadakara-azhiyur-kozhiikode)