---
title: "കുട്ടികൂട്ടത്തിന്റെ ഓണം; സ്പെഷ്യൽ സ്കൂൾ ഓണാഘോഷം ശ്രദ്ധേയമായി"
english_title: "Vadakara Buds School Onam Celebration Special Students Onchiyam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379419/vadakara-buds-school-onam-celebration-onchiyam-panchayat-"
published_at: "2026-08-21T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87c62f79e4b_vadakara-buds-school-onam-celebration-onchiyam-panchayat.jpg"
keywords: ["adakara Onam Celebration", "Buds School", "Onchiyam Panchayat", "Special School"]
---

# കുട്ടികൂട്ടത്തിന്റെ ഓണം; സ്പെഷ്യൽ സ്കൂൾ ഓണാഘോഷം ശ്രദ്ധേയമായി

> **Lead Summary:** **വടകര: ** ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാലയത്തിലെ ഓണാഘോഷം ബഡ്സ് സ്കൂളിലും നാദാപുരം റോഡിലെ വാഗ്ഭടാനന്ദ പാർക്കിലും വിപുലമായി സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ വടകര കൂട്ടായ്മ ഒരുക്കിയ പൂക്കളത്തോടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.

## Article Content

**വടകര: ** ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാലയത്തിലെ ഓണാഘോഷം ബഡ്സ് സ്കൂളിലും നാദാപുരം റോഡിലെ വാഗ്ഭടാനന്ദ പാർക്കിലും വിപുലമായി സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ വടകര കൂട്ടായ്മ ഒരുക്കിയ പൂക്കളത്തോടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.

സ്പെഷ്യൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രവാസ ലോകത്തെ ഒരു മനുഷ്യസ്നേഹി ഒരുക്കിയ ഓണസദ്യയും വിദ്യാർത്ഥികൾക്കായി വിതരണം ചെയ്ത ഓണക്കോടിയും ഓണാഘോഷ പരിപാടികൾക്ക് മിഴിവേകി.

ബഡ്സ് സ്കൂളിൽ ഒരുക്കിയ ചടങ്ങിൽ സുശീല ടീച്ചർസ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൗഹർ വെള്ളികുളങ്ങര അധ്യക്ഷനുമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷജിന കൊടക്കാട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ശ്രീജിത്ത്, പഞ്ചായത്ത് സെക്രട്ടറി സഗീഷ്,സി.ഡി.എസ് ചെയർപേഴ്സൺ റീന,ബി.ഡി.കെ താലൂക്ക് പ്രസിഡണ്ട് വത്സരാജ് മണലാട്ട് എന്നിവർ ആശംസകൾ നേർന്നു.

മുഴുവൻ വിദ്യാർത്ഥികൾക്കും ബി.ഡി. കെ വടകരയുടെ വക സമ്മാനങ്ങളും നൽകി. സ്കൂൾ ജീവനക്കാരായ സീമ ടീച്ചർ, പ്രസീത,ഷണ്ണീപ്, ശാന്ത, ജനപ്രതിനിധികളായ സതി ടീച്ചർ, അനിത പിലാക്കണ്ടി, പ്രവീഷ്, നിരോഷ ധനേഷ്, പ്രജിഷ പുളിക്കൂൽ, ബിന്ദു വള്ളിൽ, ഷീബ, നിഷ കഴകപ്പുരയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

Onchiyam Grama Panchayat Buds School celebrated Onam elaborately at the school and at Vagbhatananda Park on Nadapuram Road, Vadakara. The celebration began with a floral carpet by Blood Donors Kerala Vadakara collective. Special students and parents presented cultural programs. Onasadya sponsored by a philanthropist from abroad and Onakkodi for students added charm. Panchayat president Shajina Kodakkad inaugurated the function chaired by vice president Jouhar Vellikulangara.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379419/vadakara-buds-school-onam-celebration-onchiyam-panchayat-)