---
title: "ആഘോഷപ്പൊലിമ; പാട്ടും നൃത്തവും പൂക്കളവുമായി ചോറോട് ബഡ്സ് സ്കൂളിലെ ഓണാഘോഷം ശ്രദ്ധേയമായി"
english_title: "Chorode Buds Special School Onam Celebration Chenna Mangalam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379429/chorode-buds-special-school-onam-celebration"
published_at: "2026-08-21T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87d3c82c3ea_chorode-buds-special-school-onam-celebration.jpg"
keywords: ["Chorode Buds School", "Onam Celebration", "Buds Special School"]
---

# ആഘോഷപ്പൊലിമ; പാട്ടും നൃത്തവും പൂക്കളവുമായി ചോറോട് ബഡ്സ് സ്കൂളിലെ ഓണാഘോഷം ശ്രദ്ധേയമായി

> **Lead Summary:** **ചേന്നമംഗലം: **ഓണാഘോഷം കളർ ആക്കി ചോറോട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂൾ. പാട്ടും നൃത്തവും പൂക്കളവും ഓണസദ്യയുമായി കുട്ടികൾ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചേന്നമംഗലം: **ഓണാഘോഷം കളർ ആക്കി ചോറോട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂൾ. പാട്ടും നൃത്തവും പൂക്കളവും ഓണസദ്യയുമായി കുട്ടികൾ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ രാജേഷ് ചോറോട് അധ്യക്ഷതവഹിച്ചു. സ്കൂളിലെ കുട്ടികൾ നൃത്തവും പാട്ടും അവതരിപ്പിച്ചതിനു പുറമേ പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ പക എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധേയമായി. ബഡ്സ് സ്പെഷ്യൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രവാസി മലയാളിയുടെ വക ഓണക്കോടി നൽകിയിരുന്നു.

പരിപാടികൾ അവതരിപ്പിച്ച ബഡ്‌സിലെ മുഴുവൻ കുട്ടികൾക്കും ഉപഹാരവും ഒരു ദിവ്യാംഗനായ വ്യക്തി നൽകി. ദിവ്യംഗനും പ്രശസ്ത പാട്ടുകാരനുമായ ആദിത്യൻ ഹരീഷ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസ്,സന്നദ്ധ സംഘടനകൾ,റസിഡൻസ് അസോസിയേഷനുകൾ വിവിധ കാര്യങ്ങൾ സ്പോൺസർ ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിതാ വിനോദ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സജിതകുമാരി സി കെ,ചന്ദ്രൻ കെ.പി,അനുശ്രീ സി വി,അഷ്കർ മാസ്റ്റർ കെ എം,സദാശിവൻ കെ കെ,പ്രിയങ്ക സിപി,സതീഷ് കുമാർ സെക്രട്ടറി, സി ഡി എസ് ചെയർപെഴ്സൻ കെ.അനിത എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം കൺവീനർ പ്രസാദ് വിലങ്ങിൽ സ്വാഗതവും ബഡ്സ്കൂൾ ടീച്ചർ പ്രേമ കെ എം നന്ദിയും പറഞ്ഞു.

English Summary:

Chorod Grama Panchayat Buds Special School celebrated Onam with songs, dance, floral carpet and Onasadya. Panchayat president Shaiji Pramod inaugurated the event chaired by Rajesh Chorode. A visual presentation of poet Murukan Kattakada's poem 'Paka' by students was a highlight. All children received Onakkodi from an expatriate Malayali and gifts from a differently-abled person. Singer Adithyan Harish was chief guest.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379429/chorode-buds-special-school-onam-celebration)