---
title: "വൃത്തി മുഖ്യം; ചോറോട് പഞ്ചായത്തിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തി ആരോഗ്യവകുപ്പ് "
english_title: "Chorode Health Department Raid Old Food Seized Hotel Closed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379432/chorode-health-department-raid-hotel-closed-for-selling-stale-food"
published_at: "2026-08-21T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87da76b3654_chorode-health-department-raid-hotel-closed-for-selling-stale-food.jpg"
keywords: ["Health Department Raid", "Stale Food", "Onam Special Drive"]
---

# വൃത്തി മുഖ്യം; ചോറോട് പഞ്ചായത്തിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തി ആരോഗ്യവകുപ്പ് 

> **Lead Summary:** **വടകര: **ഓണക്കാലത്ത് ഭക്ഷ്യവിഷബാധയും ഷിഗല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും തടയുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചോറോട് പഞ്ചായത്തിലെ പന്ത്രണ്ടോളം ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തി.

## Article Content

**വടകര: **ഓണക്കാലത്ത് ഭക്ഷ്യവിഷബാധയും ഷിഗല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും തടയുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടന്ന ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചോറോട് പഞ്ചായത്തിലെ പന്ത്രണ്ടോളം ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തി.

പരിശോധനയിൽ ചോറോട് മലോൽ മുക്കിലെ 'നൈസ് ഡേ റസ്റ്റോറന്റ് ആൻഡ് ഫാസ്റ്റ് ഫുഡ്' എന്ന സ്ഥാപനത്തിൽ ഗുരുതരമായ പൊതുജനാരോഗ്യ നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിനെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാൻ ആരോഗ്യ വിഭാഗം ഉത്തരവിട്ടു. ആഴ്ചകളോളം പഴക്കമുള്ള കോഴിയിറച്ചി, ബീഫ്, ചീഞ്ഞുനാറുന്ന കൊഞ്ചൻ മത്സ്യം, നിരോധിച്ച കൃത്രിമ നിറങ്ങൾ, വിപണന തീയതി കഴിഞ്ഞ വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയാണ് ഈ ഹോട്ടലിൽ നിന്നും പിടിച്ചെടുത്തത്.

ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി നൽകിയ നിർദ്ദേശത്തെ തുടർന്ന് ചോറോട് എഫ്. എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ എം.പി സുനിൽകുമാറാണ് റസ്റ്റോറന്റിന്റെ പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശം നൽകിയത്. വരുന്ന ഓഗസ്റ്റ് 24 വരെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളിൽ പരിശോധന തുടരുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തിയും പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ എന്നിവയ്ക്കെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ചോറോട് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ ബിജിനേഷ് അറിയിച്ചു.

**English Summary:**

As part of the Onam special inspection drive by the Health Department, officials ordered the closure of 'Nice Day Restaurant and Fast Food' at Malol Mukk in Chorode due to severe public health violations. Inspectors seized weeks-old chicken, beef, spoiled prawns, banned food colors, and expired food products. The operation was led by Health Inspector M.P. Sunil Kumar under the directions of Health Supervisor Surendran Kalleri. Chorode Local Public Health Officer Dr. Bijinesh stated that strict action will be taken under the Kerala Public Health Act against cleanlines violations, and inspections will continue until August 24.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379432/chorode-health-department-raid-hotel-closed-for-selling-stale-food)