---
title: "സിപിഐ 'ബദലാവ് സരൂരി ഹേ' ദേശീയ പ്രക്ഷോഭം; വടകരയിൽ നിന്നുള്ള വളണ്ടിയർമാർക്ക് യാത്രയയപ്പ് 28ന്"
english_title: "CPI Badlav Zaroori Hai National Protest Volunteers Send Off Vadakara August 28"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379659/cpi-badlav-zaroori-hai-delhi-protest-vadakara-volunteers-sendoff"
published_at: "2026-08-22T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89badd0a8ae_cpi-badlav-zaroori-hai-delhi-protest-vadakara-volunteers-sendoff.jpg"
keywords: ["CPI Protest", "Badlav Zaroori Hai", "Vadakara CPI", "Delhi National Protest"]
---

# സിപിഐ 'ബദലാവ് സരൂരി ഹേ' ദേശീയ പ്രക്ഷോഭം; വടകരയിൽ നിന്നുള്ള വളണ്ടിയർമാർക്ക് യാത്രയയപ്പ് 28ന്

> **Lead Summary:** വടകര: സിപിഐ 'ബദലാവ് സരൂരി ഹേ' എന്ന മുദ്രാവാക്യമുയർത്തി സെപ്റ്റംബർ 1ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വടകര താലൂക്കിൽ നിന്ന് യാത്ര തിരിക്കുന്ന വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകും.

## Article Content

വടകര: സിപിഐ 'ബദലാവ് സരൂരി ഹേ' എന്ന മുദ്രാവാക്യമുയർത്തി സെപ്റ്റംബർ 1ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വടകര താലൂക്കിൽ നിന്ന് യാത്ര തിരിക്കുന്ന വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകും.

ആഗസ്ത് 28ന് വടകര പുതിയ സ്റ്റാൻഡ് പരിസരത്ത് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ ശശി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി രൂപീകരണ യോഗത്തിൽ ആർ സത്യൻ അധ്യക്ഷത വഹിച്ചു.

പി സുരേഷ് ബാബു, ശ്രീജിത്ത് മുടപ്പിലായി, ഇ രാധാകൃഷ്ണൻ, വി പി രാഘവൻ എന്നിവർ പ്രസംഗിച്ചു.സംഘാടക സമിതി ഭാരവാഹികൾ: ചെയർമാൻ ആർ സത്യൻ, കൺവീനർ ഇ രാധാകൃഷ്ണൻ, ട്രഷറർ ആർ കെ സുരേഷ് ബാബു.

**English Summary:**

CPI will hold national protest titled Badlav Zaroori Hai in Delhi on September 1. To give send-off to volunteers departing from Vadakara Taluk, organizing committee formed to hold send-off meeting on August 28 near Vadakara New Stand. District Assistant Secretary R Sasi will inaugurate. Formation meeting chaired by R Sathyan. Office bearers are Chairman R Sathyan, Convener E Radhakrishnan, Treasurer RK Suresh Babu.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379659/cpi-badlav-zaroori-hai-delhi-protest-vadakara-volunteers-sendoff)