---
title: "ലഹരിക്കെതിരെ കുട്ടികളുടെ കൂട്ടായ്മ; തൂഫാന്‍ ദിനാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു"
english_title: "Anti Drug Poster Making Competition Held For Students In Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379738/anti-drug-poster-competition-vadakara-students-"
published_at: "2026-08-23T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8aba0c850b2_anti-drug-poster-competition-vadakara-students.jpg"
keywords: ["Anti Drug Campaign", "Thufan Operation", "Kozhikode Rural Police", "Poster Competition"]
---

# ലഹരിക്കെതിരെ കുട്ടികളുടെ കൂട്ടായ്മ; തൂഫാന്‍ ദിനാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **റൂറല്‍ ജില്ലാ പോലീസിന്റെ തൂഫാന്‍ ദിനാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. വടകര ബി.ഇ.എം. ഹൈ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു.

## Article Content

**വടകര: **റൂറല്‍ ജില്ലാ പോലീസിന്റെ തൂഫാന്‍ ദിനാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. വടകര ബി.ഇ.എം. ഹൈ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു.

ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന ചിത്രരചനയോടെ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ്. മത്സരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറല്‍ അഡീഷണല്‍ എസ്.പി. പ്രദീപ് കുമാര്‍ ടി., നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. റാണാ ചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

വരുന്ന 31-ന് ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് മീറ്റിംഗ് ആന്‍ഡ് തൂഫാന്‍ കെയര്‍ ഡിക്ലറേഷന്‍ പരിപാടിയുടെ ഭാഗമായാണ് ഈ ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടി ആഭ്യന്തര വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും. പോസ്റ്റര്‍ രചനാ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കുള്ള സമ്മാനങ്ങളും അന്നേ ദിവസം ടൗണ്‍ ഹാളില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.

English Summary:

As part of the Kozhikode Rural Police's Thufan Anti-Narcotics Hunt project, an anti-drug poster making competition was organized for students at Vadakara B.E.M High School. District Police Chief Merin Joseph IPS inaugurated the event, which saw participation from selected students across high schools in the rural district.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379738/anti-drug-poster-competition-vadakara-students-)