---
title: "വിഷരഹിത പച്ചക്കറികളുമായി 'ഓണസമൃദ്ധി'; അഴിയൂരിൽ  കൃഷി ഭവൻകർഷക ചന്ത തുടങ്ങി"
english_title: "Azhiyur Krishi Bhavan Onam Farmers Market Started Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379805/azhiyur-krishi-bhavan-farmers-market-started"
published_at: "2026-08-24T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bba97f315b_azhiyur-krishi-bhavan-farmers-market-started.jpg"
keywords: ["Azhiyur News", "Krishi Bhavan", "Farmers Market", "Onam Market"]
---

# വിഷരഹിത പച്ചക്കറികളുമായി 'ഓണസമൃദ്ധി'; അഴിയൂരിൽ  കൃഷി ഭവൻകർഷക ചന്ത തുടങ്ങി

> **Lead Summary:** **വടകര: **അഴിയൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഓണ സമൃദ്ധി കർഷക ചന്ത കുഞ്ഞിപ്പള്ളി കൃഷി ഭവൻ പരിസരത്ത് തുടങ്ങി. ഈ മാസം 25 വരെയാണ് കർഷക ചന്ത പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല ചന്തയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**വടകര: **അഴിയൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഓണ സമൃദ്ധി കർഷക ചന്ത കുഞ്ഞിപ്പള്ളി കൃഷി ഭവൻ പരിസരത്ത് തുടങ്ങി. ഈ മാസം 25 വരെയാണ് കർഷക ചന്ത പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലീല ചന്തയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. ജയചന്ദ്രൻ, ഷീബ അനിൽ, കാർഷിക വികസന സമിതി അംഗങ്ങളായ പി. ബാബുരാജ്, പ്രദീപ് ചോമ്പാല, ഇ.ടി.കെ. പ്രഭാകരൻ, മുസ്തഫ പള്ളിയത്ത്, ഒ. ബാലൻ, മിഥുന മധു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

English Summary:

Azhiyur Grama Panchayat Krishi Bhavan's Ona Samridhi farmers market has started at Kunjippally Krishi Bhavan premises in Vadakara. The market will continue till the 25th. Panchayat President K. Leela inaugurated the market.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379805/azhiyur-krishi-bhavan-farmers-market-started)