---
title: "ആയഞ്ചേരിയിൽ കുടുംബശ്രീയുടെ ഓണം വിപണനമേളയും വാർഷികാഘോഷവും ശ്രദ്ധേയമായി"
english_title: " Ayancheri CDS Kudumbashree Onam Market Fair Held Community Hall"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379845/ayancheri-cds-kudumbashree-onam-market-fair"
published_at: "2026-08-24T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c03ef0af19_ayancheri-cds-kudumbashree-onam-market-fair.jpg"
keywords: ["yancheri News", "Kudumbashree Onam Fair", "Kozhikode News", "Onam Market"]
---

# ആയഞ്ചേരിയിൽ കുടുംബശ്രീയുടെ ഓണം വിപണനമേളയും വാർഷികാഘോഷവും ശ്രദ്ധേയമായി

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വിപണനമേളയും വാർഷികാഘോഷവും ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ചടങ്ങിൽ സി.ഡി.എസ്‌ ചെയർപേഴ്സൺ ഷിജില സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരൻ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വിപണനമേളയും വാർഷികാഘോഷവും ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ചടങ്ങിൽ സി.ഡി.എസ്‌ ചെയർപേഴ്സൺ ഷിജില സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരൻ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിനോടനുബന്ധിച്ച് പഞ്ചായത്ത് ജനപ്രതിനിധികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി.ഡി.എസ്‌ മെമ്പർമാരുടെ നേതൃത്വത്തിൽ വിവിധയിനം കലാകായിക പരിപാടികളും അരങ്ങേറി. പരിപാടിയുടെ അവസാനം വൈസ് ചെയർപേഴ്സൺ രമ്യ നന്ദി രേഖപ്പെടുത്തി.

English Summary:

Ayancheri CDS Kudumbashree organized an Onam marketing fair at Ayancheri Community Hall. CDS Chairperson Shijila welcomed, Vice President Kannoth Damodaran presided, and Panchayat President Thayyil Asya Teacher inaugurated. Various cultural and sports programs by CDS members were held, with panchayat representatives extending wishes.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379845/ayancheri-cds-kudumbashree-onam-market-fair)