---
title: "മാടാക്കര പള്ളിയിലെ പൊലീസ് അതിക്രമത്തിൽ സമഗ്ര അന്വേഷണം വേണം; കെ.കെ രമ എം.എൽ.എ"
english_title: "KK Rema Demands Comprehensive Probe into Alleged Police Action at Madakkara Mosque"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/379995/kk-rema-demands-probe-madakkara-mosque-police-action"
published_at: "2026-08-25T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8dc6ce4116a_kk-rema-demands-probe-madakkara-mosque-police-action.jpg"
keywords: ["Madakkara Mosque", "Khatib Issue", "Chombala Police", "KK Rema", "Mosque Clash"]
---

# മാടാക്കര പള്ളിയിലെ പൊലീസ് അതിക്രമത്തിൽ സമഗ്ര അന്വേഷണം വേണം; കെ.കെ രമ എം.എൽ.എ

> **Lead Summary:** വടകര: കണ്ണൂക്കര മാടാക്കര പള്ളിയിൽ വിശ്വാസികൾക്കുനേരെയുണ്ടായ പൊലിസ് അതിക്രമത്തിൽ ആഭ്യന്തര വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.കെ രമ എം.എൽ.എ.

## Article Content

വടകര: കണ്ണൂക്കര മാടാക്കര പള്ളിയിൽ വിശ്വാസികൾക്കുനേരെയുണ്ടായ പൊലിസ് അതിക്രമത്തിൽ ആഭ്യന്തര വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.കെ രമ എം.എൽ.എ.

വിശ്വാസികൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ സംയമനത്തോടെ പരിഹരിക്കാതെ ആരാധനാലയങ്ങളിൽ കയറി അതിക്രമം കാണിക്കുന്നത് അനുവദിക്കാൻ കഴിയില്ല. പള്ളിക്കകത്ത് ബൂട്ടിട്ട് കയറുകയും ആളുകളെ തല്ലുകയും ചെയ്ത പൊലീസ് നടപടി നീതീകരിക്കാൻ കഴിയില്ല.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം.

ഒരു പ്രദേശത്തിൻ്റെ സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കാനാണ് അല്ലാതെ അത് തകർക്കാനല്ല നിയമ പാലകർ ശ്രമിക്കേണ്ടത്. വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/379995/kk-rema-demands-probe-madakkara-mosque-police-action)