---
title: "കേറ്റിൽ അണ്ടർപാസിനായി ഓണനാളിലും ചോമ്പാലിലെ സമരപ്പന്തൽ സജീവം"
english_title: "Chombala Residents Continue Protest for Kettile Underpass on Onam Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380075/chombala-residents-protest-kettile-underpass-onam-day"
published_at: "2026-08-26T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8f0add14594_chombala-residents-protest-kettile-underpass-onam-day.jpg"
keywords: ["Kettile Underpass", "Protest", "National Highway"]
---

# കേറ്റിൽ അണ്ടർപാസിനായി ഓണനാളിലും ചോമ്പാലിലെ സമരപ്പന്തൽ സജീവം

> **Lead Summary:** ചോമ്പാല: ഓണ നാളിലും ദേശിയ പാതയിൽ ബ്ലോക്കോഫീസിന് സമീപം കേറ്റിൽ അണ്ടർപ്പാസ് അനുവദിക്കണമെന്ന ആവശ്യവുമായി ചോമ്പാൽ നിവാസികൾ സമര പന്തലിൽ ഒത്ത് ചേർന്നു.

## Article Content

ചോമ്പാല: ഓണ നാളിലും ദേശിയ പാതയിൽ ബ്ലോക്കോഫീസിന് സമീപം കേറ്റിൽ അണ്ടർപ്പാസ് അനുവദിക്കണമെന്ന ആവശ്യവുമായി ചോമ്പാൽ നിവാസികൾ സമര പന്തലിൽ ഒത്ത് ചേർന്നു.

ജനകീയ സമരസമതിയുടെ നേതൃത്വത്തിൽ ഇരുപത്തി എട്ടാം ദിന ത്തിൽ നടന്ന സമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ടി.രജനി ഉദ്ഘാടനം നടത്തി. സമരസമിതി ചെയർമാൻ അനിൽകുമാർ വി.പി അദ്ധ്യക്ഷത വഹിച്ചു.

കൺവീനർ വി.കെ അനിൽകുമാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീകല വി എൻ പി കവിത അനിൽകുമാർ , ജയചന്ദ്രൻ കെ.കെ. സാമൂഹിക രാഷ്ട്രിയ സംഘടന പ്രതിനിധികളായ എം.പി ബാബു .എം. ഇസ്മയിൽ, ഒ ബാലൻ, പത്മനാഭൻ ടി.ടി, സുജിത്ത്, സി.കെ, അജയ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.

തിരുവോണനാളിലും സമര പന്തൽ നിറഞ്ഞു കവിഞ്ഞു. സ്ത്രീകൾ കേരളീയ വസ്ത്രമായ പുടവകൾ അണിഞ്ഞ് പ്രായഭേദമന്യ സമരപന്തലിൽ എത്തി ചേർന്നിരുന്നു.

**English Summary: **

Chombala residents continued their protest on Thiruvonam day demanding a Kettile underpass. The 28th-day protest, led by the Janakeeya Samara Samithi, was held near the Block Office on the national highway. Block Panchayat member T.T. Rajani inaugurated the programme, while Samara Samithi chairman Anilkumar V.P. presided. Women wearing traditional Kerala attire participated irrespective of age, and the protest venue remained active throughout the Onam day.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380075/chombala-residents-protest-kettile-underpass-onam-day)