---
title: "ലഹരിക്കെതിരെ കായിക ലഹരി; നന്മ സാംസ്കാരിക വേദിയുടെ ‘നന്മയോണം ’26’ ശ്രദ്ധേയമായി"
english_title: "Nanma Junction Nanmayonam 26 Celebrated With Tug Of War Against Drugs Campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380194/nanma-junction-nanmayonam-26-celebration-karthikappally-vadakara"
published_at: "2026-08-28T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9129c2b47b2_nanma-junction-nanmayonam-26-celebration-karthikappally-vadakara.jpg"
keywords: ["Nanmayonam", "Nanma Cultural Forum", "Onam Celebration"]
---

# ലഹരിക്കെതിരെ കായിക ലഹരി; നന്മ സാംസ്കാരിക വേദിയുടെ ‘നന്മയോണം ’26’ ശ്രദ്ധേയമായി

> **Lead Summary:** **കാർത്തികപ്പള്ളി : **നന്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നന്മ ജംഗ്ഷനിൽ ‘നന്മയോണം ’26’ വിപുലമായി ആഘോഷിച്ചു. സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക കൂട്ടായ്മയും ഉയർത്തിപ്പിടിച്ച വിവിധ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

## Article Content

**കാർത്തികപ്പള്ളി : **നന്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നന്മ ജംഗ്ഷനിൽ ‘നന്മയോണം ’26’ വിപുലമായി ആഘോഷിച്ചു. സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക കൂട്ടായ്മയും ഉയർത്തിപ്പിടിച്ച വിവിധ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

യുവ എഴുത്തുകാരി ബബിത പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, ഓണക്കിറ്റ് വിതരണം, വിമുക്തഭടന്മാരെ ആദരിക്കുന്ന ‘നന്മയാദരം’, സി.പി.ആർ. പരിശീലന ക്ലാസ്, ഓക്സിജൻ കോൺസൻട്രേറ്റർ സമർപ്പണം തുടങ്ങിയ പരിപാടികൾ നടന്നു. വാർഡ് മെമ്പർ രമ്യ താശ്രീജിത്ത് സമ്മാനദാനം നിർവ്വഹിച്ചു.

ചടങ്ങിൽ റിജേഷ് വി.കെ. സ്വാഗതവും സജിത്ത് വിസ്ത അധ്യക്ഷനും വഹിച്ചു. ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന സന്ദേശമുയർത്തി കേരള വിമുക്തി മിഷന്റെ ഭാഗമായി വടകര എക്സൈസും നന്മ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരം ശ്രദ്ധേയമായി.

യുവാക്കൾ ഉൾപ്പെടെ നിരവധി പേർ മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു. വൈകുന്നേരം രസം മ്യൂസിക്കൽ ബാൻഡ്, കാലിക്കറ്റ് അവതരിപ്പിച്ച വയലിൻ ഫ്യൂഷനും അരങ്ങേറി. സാമൂഹിക സേവനവും സാംസ്കാരിക പ്രവർത്തനവും ജനകീയ കൂട്ടായ്മയും സമന്വയിപ്പിച്ച നന്മയോണം ’26 ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.

English Summary:

Nanmayonam '26 celebrated grandly at Nanma Junction under Nanma Samskarika Vedi at Karthikappally. Inaugurated by young writer Babitha Prakash, events included pookalam competition, Onam kit distribution, honouring ex-servicemen 'Nanmayadaram', CPR training, oxygen concentrator dedication. Ward member Ramya Thashreejith gave away prizes. RJesh VK welcomed, Sajith Vista presided. Tug-of-war competition jointly by Vadakara Excise and Vedi as part of Vimukthi Mission with anti-drug sports message attracted youth. Evening violin fusion by Rasam Musical Band Calicut concluded festival with huge public participation.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380194/nanma-junction-nanmayonam-26-celebration-karthikappally-vadakara)