---
title: "വടകരയിലെ കുടുംബശ്രീ മാസചന്തക്ക്  പ്രിയമേറുന്നു"
english_title: "kudabhasree feset in vatakara muncipality "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3802/kudabhasree-feset-in-vatakara-muncipality"
published_at: "2021-10-06T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d7fc6a1ca4_kudubha sree vatakara.jpg"
keywords: []
---

# വടകരയിലെ കുടുംബശ്രീ മാസചന്തക്ക്  പ്രിയമേറുന്നു

> **Lead Summary:** വടകര: നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തി വരുന്ന മാസ ചന്തയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു.

## Article Content

വടകര: നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തി വരുന്ന മാസ ചന്തയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു.

ഒരു മാസത്തിലെ 10 ദിവസമാണ് ചന്തക്കായി മാറ്റിവെയ്ക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ താല്‍ക്കാലികമായി ചന്തയെ പിന്നോട്ടോയെങ്കിലും നിയന്ത്രണങ്ങള്‍ നീക്കിയതോടെ ചന്തയും സജീവമായി. 47 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുക്കുന്ന 9 യൂണിറ്റുകളാണ് ചന്തയില്‍ പങ്കെടുക്കുക.

ബേക്കറി പലഹാരങ്ങള്‍ , ഹെര്‍ബര്‍ ഉള്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയെല്ലാം ചന്തയില്‍ ഇടം തേടിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച മാസചന്തയിലൂടെ നിരവധി വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ കഴിയുന്നു.

കുടൂംബശ്രീ അംഗങ്ങള്‍ ഗൃഹാന്തരീക്ഷ തയ്യാറാക്കുന്ന വിഭവങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ വടകര ന്യൂസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3802/kudabhasree-feset-in-vatakara-muncipality)