---
title: "വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ"
english_title: "Accused Arrested For Stabbing Differently Abled Youth In Vadakara Pathiyarakkara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380238/accused-arrested-stabbing-youth-vadakara-pathiyarakkara"
published_at: "2026-08-28T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9162f36b47f_accused-arrested-stabbing-youth-vadakara-pathiyarakkara.jpg"
keywords: ["Vadakara News", "Crime News", "Vadakara Police", "Stabbed Case"]
---

# വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

> **Lead Summary:** വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് വടകര പൊലീസിൻ്റെ പിടിയിലായത്.

## Article Content

വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് വടകര പൊലീസിൻ്റെ പിടിയിലായത്.

ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ റിനാസ് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ സിറാജിന്റെ പുറത്തും കഴുത്തിലും ചെവിയിലും കുത്തേറ്റു. ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിറാജിനെ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമത്തിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. എന്നാൽ പ്രതി റിനാസ് രക്ഷപെടുകയായിരുന്നു.

**English Summary:**

In Vadakara Pathiyarakkara, accused arrested for allegedly chasing and stabbing a differently abled youth. Arrested is Kulangara Muhammed Rinas, native of Thiyarakkara, as per Vadakara police. Incident happened around 10 pm Wednesday near Neeliyelath Kadavu, Pathiyarakkara. Siraj, native of Kalathappamukku, who was travelling on bike with friend, was allegedly chased by Rinas on bike and attacked. Siraj sustained stab injuries on back, neck and ear and is under treatment at Vadakara Co-operative Hospital.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380238/accused-arrested-stabbing-youth-vadakara-pathiyarakkara)