---
title: " വടകര മണിയൂർ ചൊവ്വാപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു"
english_title: " Youth Missing After Bathing In Maniyur Chovva River Vadakara Search Underway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380255/youth-missing-maniyur-chovva-river-vadakara-bathing-accident"
published_at: "2026-08-28T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91825b893b9_youth-missing-maniyur-chovva-river-vadakara-bathing-accident.jpg"
keywords: ["Vadakara News", "Maniyur News", "Drowning Accident"]
---

#  വടകര മണിയൂർ ചൊവ്വാപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു

> **Lead Summary:** വടകര: വടകര മണിയൂർ ചൊവ്വാപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം സ്വദേശിയായ യുവാവിനെയാണ് കാണാതായത്. നാല് പേരടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്.

## Article Content

വടകര: വടകര മണിയൂർ ചൊവ്വാപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം സ്വദേശിയായ യുവാവിനെയാണ് കാണാതായത്. നാല് പേരടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്.

നാലുപേരും അപടത്തിൽപ്പെട്ടെങ്കിലും രണ്ടുപേർ രക്ഷപ്പെടുകയായിരുന്നു. ഒരാളെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരുന്ന നബീലെന്ന യുവാവിനെ ആശുപത്രിലേക്ക് മാറ്റിയിട്ടുണ്ട്.

ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കണ്ടെത്താനുള്ള ആളുടെ ലഭ്യമായിട്ടില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

**English Summary:**

Youth native of Malappuram missing after bathing in Maniyur Chovva River in Vadakara. Group of four had come to bathe in river, all four met with accident but two escaped. One person found in critical condition during search by locals and identified as Nabeel, shifted to hospital. Search continues for one more person.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380255/youth-missing-maniyur-chovva-river-vadakara-bathing-accident)