---
title: "പ്രാർത്ഥന വിഫലം; വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു"
english_title: "Two Students Die After Swept Away In Maniyur Chovva River Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380261/two-students-die-maniyur-chovva-river-vadakara-prayers-failed"
published_at: "2026-08-28T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a919de447937_student-swept-away-maniyur-chovva-river-vadakara-search.jpg"
keywords: ["Drowning Death", "Maniyur Chovva River", "Vadakara News"]
---

# പ്രാർത്ഥന വിഫലം; വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

> **Lead Summary:** വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. പാലയാട് സ്വദേശി നബീൽ . ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ എന്നിവരാണ് മരിച്ചത്.

## Article Content

വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. പാലയാട് സ്വദേശി നബീൽ . ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് നാല് പേരടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്. നാല് പേരും അപകടത്തിൽപെട്ടെങ്കിലും 2 പേർ രക്ഷപെട്ടു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ നബീലിനെ കണ്ടെത്തി ഗുരുതരാവസ്ഥയിൽ വടകര സഹകരണ ആശുപത്രിലേക്ക് മാറ്റിയെങ്കിലും മരണപെട്ടു.

നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ സിനാനെ 6 മണിയോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലംഗ സംഘം നീന്തൽ പഠിക്കാനാണ് പുഴയിലെത്തിയത്.

**English Summary:**

Two students died after being swept away in Maniyur Chovva River Vadakara. Deceased are Nabeel 19 native of Palayad and Sinan 12 of Orkatteri Varappurath. Four-member group came to bathe in river in evening, all met with accident, two escaped. Nabeel found by locals and taken to Vadakara Co-operative Hospital in critical condition but died. Sinan found around 6 pm by locals and Fire Force but could not be saved. Group had come to river to learn swimming.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380261/two-students-die-maniyur-chovva-river-vadakara-prayers-failed)