---
title: "വൃക്ക-കരൾ രോഗങ്ങൾ തടയാൻ മുൻകരുതൽ പരിശോധനകൾ അത്യാവശ്യം; മണിയൂരിൽ സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: " Free Kidney Liver Disease Screening Camp Maniyur Aster MIMS Porf Trust"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380540/free-kidney-liver-screening-camp-maniyur-aster-mims"
published_at: "2026-08-31T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a952caabb576_free-kidney-liver-screening-camp-maniyur-aster-mims.jpg"
keywords: ["Maniyur Camp", "Aster MIMS Hospital", "Kidney Liver Screening", "Porf Charitable Trust"]
---

# വൃക്ക-കരൾ രോഗങ്ങൾ തടയാൻ മുൻകരുതൽ പരിശോധനകൾ അത്യാവശ്യം; മണിയൂരിൽ സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **മണിയൂർ: **കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, പോർഫ ചാരിറ്റബിൾ ട്രസ്റ്റ്, മണിയൂർ കാരുണ്യം പെയിൻ & പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ക-കരൾ രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൻഷ കെ. ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**മണിയൂർ: **കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, പോർഫ ചാരിറ്റബിൾ ട്രസ്റ്റ്, മണിയൂർ കാരുണ്യം പെയിൻ & പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ക-കരൾ രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൻഷ കെ. ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഇക്കാലത്ത് വർദ്ധിച്ചുവരുന്ന വൃക്ക, കരൾ രോഗങ്ങൾ തടയുന്നതിന് മുൻകൂട്ടിയുള്ള പരിശോധനകൾ ഏറെ അത്യാവശ്യമാണെന്നും ഇത്തരം ആരോഗ്യ ക്യാമ്പുകൾ വ്യാപകമായി സംഘടിപ്പിക്കേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ ചൂണ്ടിക്കാട്ടി. പോർഫ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ഷാജി പുതിയൊട്ടിൽ, പ്രശാന്ത് പയ്യോളി, ലിബിൻ കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു.

ഡോക്ടർ ശ്രീലക്ഷ്മി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. വാർഡ് മെമ്പർ എം.പി. അനീഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുൾറഷീദ്, സുരേഷ് വി.പി, സജീവൻ ടി.സി, അജ്മൽ പി.പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സുഡാൻ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയ ആറ് വിദേശ ആരോഗ്യ പ്രവർത്തകരുടെ പങ്കാളിത്തം ക്യാമ്പിന് ശ്രദ്ധേയമായി.

കേരളത്തിലെ മികച്ച ആരോഗ്യ മാതൃകകളും പ്രവർത്തനങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനായി കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയതായിരുന്നു ഈ പ്രതിനിധി സംഘം. അവർ ക്യാമ്പ് സന്ദർശിക്കുകയും അവിടെയെത്തിയ രോഗികളുമായും കാരുണ്യം പ്രവർത്തകരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.

English Summary:

Free kidney-liver disease screening camp organized jointly by Aster MIMS Hospital Kozhikode, Porf Charitable Trust and Maniyur Karunyam Pain & Palliative Care. Inaugurated by Maniyur Grama Panchayat President Dinsha K who highlighted importance of early screening to prevent rising kidney and liver diseases. Awareness class by Porf trust bearers Shaji Puthiyottil, Prashanth Payyoli, Libin Koyilandi, and Dr. Sreelakshmi spoke on lifestyle changes. Ward member MP Aneesh Kumar presided, MP Abdul Rasheed, Suresh VP, Sajeevan TC, Ajmal PP extended wishes. Camp noted participation of six foreign health workers from Sudan and Nigeria who came to Kozhikode MIMS to study Kerala's health models.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380540/free-kidney-liver-screening-camp-maniyur-aster-mims)