---
title: "ആര്‍ കെ രജീഷ് സ്മരണയില്‍ വിലാതപുരം  എല്‍ പി  സ്‌കൂളില്‍ കവാടം സമര്‍പ്പിച്ച് സുഹൃത്തുകള്‍"
english_title: "Friends present the gate in memory of RK Rajeesh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38059/friends-present-the-gate-in-memory-of-rk-rajeesh"
published_at: "2022-04-18T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625cdbf6ac46c_vilathapuram lp school.jpg"
keywords: []
---

# ആര്‍ കെ രജീഷ് സ്മരണയില്‍ വിലാതപുരം  എല്‍ പി  സ്‌കൂളില്‍ കവാടം സമര്‍പ്പിച്ച് സുഹൃത്തുകള്‍

> **Lead Summary:** **തണ്ണീര്‍ പന്തല്‍: **വൈദ്യുത ലൈന്‍ അറ്റകുറ്റ പണി നടത്തുന്നതിനിടയില്‍ അപകടത്തില്‍ പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട കെ എസ്ഇ ബി തുണരി ഡിവിഷന്‍ ജീവനക്കാരന്‍ വിലാതപുരത്തെ ആര്‍ കെ രജീഷിന്റെ സ്മരണയില്‍ ചരമ വാര്‍ഷിക ദിനത്തില്‍ സുഹൃത്തുകള്‍ ചേര്‍ന്ന് വിലാതപുരം എല്‍ പി സ്‌ക്കൂളില്‍ സ്മാരക ഗേറ്റ് സമര്‍പ്പണം നടത്തി .

## Article Content

**തണ്ണീര്‍ പന്തല്‍: **വൈദ്യുത ലൈന്‍ അറ്റകുറ്റ പണി നടത്തുന്നതിനിടയില്‍ അപകടത്തില്‍ പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട കെ എസ്ഇ ബി തുണരി ഡിവിഷന്‍ ജീവനക്കാരന്‍ വിലാതപുരത്തെ ആര്‍ കെ രജീഷിന്റെ സ്മരണയില്‍ ചരമ വാര്‍ഷിക ദിനത്തില്‍ സുഹൃത്തുകള്‍ ചേര്‍ന്ന് വിലാതപുരം എല്‍ പി സ്‌ക്കൂളില്‍ സ്മാരക ഗേറ്റ് സമര്‍പ്പണം നടത്തി .

പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ജ്യോതിലക്ഷ്മിയുടെ അദ്ധ്യക്ഷതയില്‍ കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മദ് ക്കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .

ബീന കല്ലില്‍, കെ ടി കെ ബാലകൃഷ്ണന്‍ , സെമിര്‍ മാസ്റ്റര്‍ , വി.പ്രസൂണ്‍, ശാന്തകുമാരി, ജയചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എം കെ ഷിഖില്‍ സ്വാഗതവും ശ്രീജിത്ത് വിലാതപുരം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38059/friends-present-the-gate-in-memory-of-rk-rajeesh)