---
title: "ചോറോട് ഗ്രാമ പഞ്ചായത്ത്  വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കി"
english_title: " Chorode Grama Panchayat Students were given laptops"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38080/chorode-grama-panchayat-students-were-given-laptops"
published_at: "2022-04-18T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d05b0a4ca6_chorode grama panchayath.jpg"
keywords: []
---

# ചോറോട് ഗ്രാമ പഞ്ചായത്ത്  വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കി

> **Lead Summary:** **കൈ നാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് എസ്.സി., മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഉപരിപഠനത്തിനായ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതിയിലൂടെയാണ് നല്‍കിയത്.

## Article Content

**കൈ നാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് എസ്.സി., മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഉപരിപഠനത്തിനായ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതിയിലൂടെയാണ് നല്‍കിയത്.

വിഡി എല്‍ .പി സൂളില്‍ നടന്ന ചടങ്ങില്‍ ലാപ്‌ടോപ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ കെ.മധുസൂദനന്‍, സി.നാരായണന്‍ മാസ്റ്റര്‍, ശ്യാമള പൂവ്വേരി, അസിസ്റ്റന്റ് സെക്രട്ടറി പി. സുധീര്‍, ഐ.സി.ഡി എസ് സൂപ്പര്‍വൈസര്‍ സീന, പ്രിയങ്ക കെ, ലിസി പി, പുഷ്പ്പമത്തില്‍, അബൂബക്കര്‍ വി.പി, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38080/chorode-grama-panchayat-students-were-given-laptops)