---
title: "അനുമതി നൽകി വനംവകുപ്പ്; മംഗലാടിൽ കാർഷിക വിളകൾ നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു"
english_title: "Wild Boar Shot Dead In Mangad With Forest Department Permission"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380819/wild-boar-shot-dead-mangad-forest-department-permission"
published_at: "2026-09-02T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97cbcd1bf02_wild-boar-shot-dead-mangad-forest-department-permission.jpg"
keywords: ["Wild Boar Attack", "Forest Department Kerala", "Farmers Protest"]
---

# അനുമതി നൽകി വനംവകുപ്പ്; മംഗലാടിൽ കാർഷിക വിളകൾ നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

> **Lead Summary:** **മംഗലാട്: **കർഷകരുടെ കൃഷി നശിപ്പിക്കുകയും നാട്ടുകാരെ ഭീതിയിലാഴ്ത്തുകയും ചെയ്ത കാട്ടുപന്നിയെ വനപാലകരുടെ പ്രത്യേക അനുമതിയോടെ വെടിവെച്ചുകൊന്നു. മംഗലാട് 14-ാം വാർഡ് ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടുപന്നി ശല്യം അതീവ രൂക്ഷമായിരുന്നു. തെങ്ങിൻ തൈകളും കിഴങ്ങ് വർഗ്ഗങ്ങളും ഉൾപ്പെടെയുള്ള കൃഷികൾ പന്നി വ്യാപകമായി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെട്ടിരുന്നു.

## Article Content

**മംഗലാട്: **കർഷകരുടെ കൃഷി നശിപ്പിക്കുകയും നാട്ടുകാരെ ഭീതിയിലാഴ്ത്തുകയും ചെയ്ത കാട്ടുപന്നിയെ വനപാലകരുടെ പ്രത്യേക അനുമതിയോടെ വെടിവെച്ചുകൊന്നു. മംഗലാട് 14-ാം വാർഡ് ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടുപന്നി ശല്യം അതീവ രൂക്ഷമായിരുന്നു. തെങ്ങിൻ തൈകളും കിഴങ്ങ് വർഗ്ഗങ്ങളും ഉൾപ്പെടെയുള്ള കൃഷികൾ പന്നി വ്യാപകമായി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെട്ടിരുന്നു.

തുടർന്ന് വാർഡ് മെമ്പർ അക്കരോൽ അബ്ദുള്ളയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ വനം വകുപ്പിന് അപേക്ഷ സമർപ്പിച്ചു. വനം വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതോടെ എംപാനൽ ചെയ്ത ലൈസൻസുള്ള ഷൂട്ടറായ പ്രദീപ് കുമാർ അരൂരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രാത്രി നടത്തിയ തിരച്ചിലിലാണ് പന്നിയെ വെടിവെച്ച് വീഴ്ത്തിയത്.

സംഭവസ്ഥലത്ത് വാർഡ് മെമ്പർ അക്കരോൽ അബ്ദുള്ള, ഷൂട്ടർ പ്രദീപ് കുമാർ അരൂര്, പ്രാദേശിക കർഷകർ എന്നിവർ ഉണ്ടായിരുന്നു. വെടിയേറ്റു മരിച്ച പന്നിയുടെ മൃതദേഹം വനം വകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് തുടർന്ന് മറവ് ചെയ്തു. പ്രദേശത്തെ കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഷൂട്ടർമാരുടെ സംഘത്തെ തന്നെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

**English Summary:**

A wild boar that caused extensive damage to crops and raised panic among residents in Mangad was shot dead with the permission of the Forest Department. Following complaints from farmers regarding destroyed coconut saplings and tuber crops, Ward Member Akkarol Abdulla contacted forest officials. Licensed shooter Pradeep Kumar Aroor hunted down the boar during a night drive. The carcass was buried following forest department guidelines.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380819/wild-boar-shot-dead-mangad-forest-department-permission)