---
title: "ചാനിയം കടവ് പാലത്തില്‍ നിന്ന് പുഴയില്‍ ചാടി പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു; മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി"
english_title: "Youth Jumps From Chaniyamkadavu Bridge Dies Perambra Native Shaijal Body Shifted To Vadakara Govt Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/380982/chaniyamkadavu-bridge-jump-perambra-youth-dies-body-vadakara-hospital"
published_at: "2026-09-03T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a994b3e31223_kozhikode-youth-jumps-chaniyamkadavu-bridge-dies-perambra-shaijal.jpg"
keywords: ["Chaniyamkadavu Bridge", "Perambra Youth Death", "Shaijal Perambra", "Vadakara Govt Hospital"]
---

# ചാനിയം കടവ് പാലത്തില്‍ നിന്ന് പുഴയില്‍ ചാടി പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു; മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി

> **Lead Summary:** വടകര : ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി യുവാവ് മരിച്ചു. പേരാമ്പ്ര പരപ്പിൽ സ്വദേശി ഷൈജൽ ആണ് മരിച്ചത്.

## Article Content

വടകര : ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി യുവാവ് മരിച്ചു. പേരാമ്പ്ര പരപ്പിൽ സ്വദേശി ഷൈജൽ ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ചാനിയം കടവ് പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഷൈജലിനെ പുഴയിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പേരാമ്പ്രയിലെ മുൻകാല ആംബുലൻസ് ഡ്രൈവറായിരുന്നു ഷൈജൽ. മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അസീസാണ് പിതാവ്. സുലേഖ മാതാവും ഷജീർ, സജിന എന്നിവർ സഹോദരങ്ങളുമാണ്.

**English Summary:**

Vadakara: A youth died after jumping into river from Chaniyamkadavu bridge. Deceased is Shaijal (40), native of Parappil, Perambra. Incident happened today afternoon. Locals who witnessed the jump rescued him from river and rushed to hospital but life could not be saved. He was former ambulance driver in Perambra. Body shifted to Vadakara Govt Hospital, will be handed over to relatives after postmortem. Father Asees, mother Sulekha, siblings Shajeer, Sajina.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/380982/chaniyamkadavu-bridge-jump-perambra-youth-dies-body-vadakara-hospital)