---
title: "വടകരയിലെ എംഡിഎംഎ കേസ്; അഞ്ചാം പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകി അന്വേഷണ സംഘം"
english_title: "Vatakara MDMA Case Custody Application Filed for 5th Accused"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381081/mdma-case-vadakara-custody-application-filed-fifth-accused"
published_at: "2026-09-04T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a5eba088dc_mdma-case-vadakara-custody-application-filed-fifth-accused.jpg"
keywords: ["Vadakara MDMA Case", "BRC Teachers MDMA Case", "Jijin Kuriakose", "NDPS Court"]
---

# വടകരയിലെ എംഡിഎംഎ കേസ്; അഞ്ചാം പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകി അന്വേഷണ സംഘം

> **Lead Summary:** വടകര: ബിആർസി അധ്യാപകർ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിൽ അഞ്ചാം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി.

## Article Content

വടകര: ബിആർസി അധ്യാപകർ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിൽ അഞ്ചാം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി.

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ വടകര സിഐ എൻ. സുജീഷ് വടകര എൻഡിപിഎസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.

ശനിയാഴ്ച കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചാൽ തിങ്കളാഴ്ചയോടെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകും. ലഹരിമരുന്ന് സംഘവുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കേസിന്റെ മറ്റ് വിവരങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്താൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകളും ബാങ്ക് അക്കൗണ്ട് രേഖകളും മുൻനിർത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. വടകരയിലെ പ്രത്യേക കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കോടതി അനുമതി ലഭിക്കുന്നതോടെ ചോദ്യം ചെയ്യൽ നടപടികൾ വേഗത്തിലാക്കുമെന്നും കേസിൽ മറ്റ് കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

**English Summary:**

The Investigation team probing the Vadakara MDMA financial transaction case involving BRC teachers has filed a custody application for the fifth accused. Investigating Officer and Vadakara CI N. Sujeesh submitted the plea at the NDPS Court seeking custody of Jijin Kuriakose, a native of Iritty, who is currently in judicial custody. The court will consider the application on Saturday. If a production warrant is issued, he will be remanded to police custody on Monday for further questioning regarding financial trails.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381081/mdma-case-vadakara-custody-application-filed-fifth-accused)