---
title: "വടകര എംഡിഎംഎ കേസ്; അന്വേഷണ സംഘത്തിന് വീഴ്ച, കുറ്റപത്രം വൈകിയതോടെ ഒന്നാം പ്രതി സഫ്വാന് ജാമ്യം"
english_title: "Vadakara MDMA Case First Accused Safwan Granted Bail As Chargesheet Delayed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381097/vadakara-mdma-case-first-accused-safwan-granted-bail"
published_at: "2026-09-04T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a7bcb307f3_vadakara-mdma-case-first-accused-safwan-granted-bail.jpg"
keywords: ["Vadakara MDMA Case", "Safwan Bail", "BRC Teachers Drug Case"]
---

# വടകര എംഡിഎംഎ കേസ്; അന്വേഷണ സംഘത്തിന് വീഴ്ച, കുറ്റപത്രം വൈകിയതോടെ ഒന്നാം പ്രതി സഫ്വാന് ജാമ്യം

> **Lead Summary:** **വടകര: **അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ രണ്ടുമാസംകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെ കേസിലെ ഒന്നാംപ്രതി സഫ്വാന് ജാമ്യം കിട്ടി. ഈ കേസില്‍ ആദ്യം അറസ്റ്റിലായത് വടകര താഴെയങ്ങാടി ആവിക്കല്‍ വളപ്പില്‍ സഫവാനാണ് , ജൂണ്‍ 28-നാണ് സഫ്വാന്‍ പിടിയിലായത്. ജുഡിഷ്യല്‍ കസ്റ്റഡിയില്‍ രണ്ടുമാസം പിന്നിട്ടതോടെ വടകര എന്‍.ഡി. പി.എസ്. കോടതി സഫ്വാന് ജാമ്യം അനുവദിക്കുകയായിരുന്നു.

## Article Content

**വടകര: **അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ രണ്ടുമാസംകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെ കേസിലെ ഒന്നാംപ്രതി സഫ്വാന് ജാമ്യം കിട്ടി. ഈ കേസില്‍ ആദ്യം അറസ്റ്റിലായത് വടകര താഴെയങ്ങാടി ആവിക്കല്‍ വളപ്പില്‍ സഫവാനാണ് , ജൂണ്‍ 28-നാണ് സഫ്വാന്‍ പിടിയിലായത്. ജുഡിഷ്യല്‍ കസ്റ്റഡിയില്‍ രണ്ടുമാസം പിന്നിട്ടതോടെ വടകര എന്‍.ഡി. പി.എസ്. കോടതി സഫ്വാന് ജാമ്യം അനുവദിക്കുകയായിരുന്നു.

സഫ്വാന്‍ എം.ഡി.എം.എ.ക്കായി പണമയച്ചത് കീര്‍ത്തനയ്ക്കാണെന്ന് കണ്ടെത്തിയതിനുപിന്നാലെയാണ് പേരാമ്പ്ര ബി.ആര്‍.സി.യിലെ മുന്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപിക കീര്‍ത്തന ജൂലായ് 11-ന് അറസ്റ്റിലായത്. തുടര്‍ന്ന്, ഇവിടത്തെത്തന്നെ ട്രെയിനര്‍മാരായിരുന്ന കാവ്യയും നീഷ്ടയും പിടിയിലായി.

എംഡിഎംഎ സാമ്പത്തിക ഇട പാടുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഏറ്റവുമൊടുവില്‍ എംഡി എംഎ ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാളായ ഇരിട്ടി കുട്ടു പുഴ സ്വദേശി ജിജില്‍ കുര്യാക്കോസിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു.

ഇനി പ്രധാനമായും പിടിയിലാകാനുള്ളത് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന വയനാട് സ്വദേശി ഷിന്റോയാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടത്താനായില്ല. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജിജിലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി. ശനിയാഴ്ച ജിജിലിനെ കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381097/vadakara-mdma-case-first-accused-safwan-granted-bail)