---
title: "എസ്.ഡി.പി.ഐ പ്രതിഷേധം വിജയം കണ്ടു; പുളിക്കൂൽ പാലം -കക്കം വെള്ളി നടപ്പാത പുനർ നിർമാണ പ്രവർത്തി ആരംഭിച്ചു"
english_title: "SDPI Protest Leads to Reconstruction of Pulikkool Bridge Kakkam Velli Footpath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381168/sdpi-protest-pulikkool-bridge-kakkam-velli-footpath-reconstruction"
published_at: "2026-09-05T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b7d35ee163_sdpi-protest-pulikkool-bridge-kakkam-velli-footpath-reconstruction.jpg"
keywords: ["SDPI", "Pulikkool Bridge", "Kakkam Velli", "Footpath Reconstruction"]
---

# എസ്.ഡി.പി.ഐ പ്രതിഷേധം വിജയം കണ്ടു; പുളിക്കൂൽ പാലം -കക്കം വെള്ളി നടപ്പാത പുനർ നിർമാണ പ്രവർത്തി ആരംഭിച്ചു

> **Lead Summary:** വടകര: പുളിക്കൂൽ പാലം - കക്കംവെള്ളി നടപ്പാതയുടെ പുനർനിർമ്മാണ പ്രവർത്തി ആരംഭിച്ചു എസ്.ഡി.പി.ഐ കുമ്മങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശക്തമായ ജനകീയ പ്രതിഷേധമാണ് ഈ വിഷയത്തിൽ പെട്ടെന്ന് ഇടപെടൽ ഉണ്ടാകാൻ കാരണമായത്.

## Article Content

വടകര: പുളിക്കൂൽ പാലം - കക്കംവെള്ളി നടപ്പാതയുടെ പുനർനിർമ്മാണ പ്രവർത്തി ആരംഭിച്ചു എസ്.ഡി.പി.ഐ കുമ്മങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശക്തമായ ജനകീയ പ്രതിഷേധമാണ് ഈ വിഷയത്തിൽ പെട്ടെന്ന് ഇടപെടൽ ഉണ്ടാകാൻ കാരണമായത്.

നടപ്പാത പൂർണ്ണമായി തകർന്നുകിടക്കുന്നതുമൂലം പ്രദേശവാസികളും സ്കൂൾ വിദ്യാർത്ഥികളും മാസങ്ങളായി വലിയ യാത്രാക്ലേശമാണ് അനുഭവിച്ചിരുന്നത്. ഈ ദുരിതം പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് എസ്.ഡി.പി.ഐ കുമ്മങ്കോട് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

തുടർന്ന് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും നടപ്പാതയുടെ പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

**English Summary: **

Reconstruction work has begun on the Pulikkool Bridge–Kakkam Velli footpath following a strong public protest led by the SDPI Kummankode Branch Committee. Local residents and school students had faced significant travel difficulties for months due to the completely damaged footpath. According to SDPI, no action had been taken by the concerned authorities to address the issue. Following the protest, officials visited the site, assessed the situation, and decided to begin reconstruction work. The reconstruction has now commenced.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381168/sdpi-protest-pulikkool-bridge-kakkam-velli-footpath-reconstruction)