---
title: "മുക്കാളി റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ മറിഞ്ഞു.ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു"
english_title: " Mukkali Railway Track Tipper Lorry Overturns Train Traffic Halted Driver Epilepsy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381181/mukkali-railway-track-tipper-lorry-overturns-train-traffic-halted-driver-epilepsy"
published_at: "2026-09-05T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b955a687a1_mukkali-railway-track-tipper-lorry-overturns-train-traffic-halted-driver-epilepsy.jpg"
keywords: ["Mukkali Railway Station", "Tipper Lorry Accident", "Train Traffic Halted", "Railway Accident"]
---

# മുക്കാളി റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ മറിഞ്ഞു.ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

> **Lead Summary:** **ഒഞ്ചിയം : **മാഹിക്കും വടകരയ്ക്കും ഇടയിലുള്ള മുക്കാളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് ഈ അപകടം സംഭവിച്ചത്. സംഭവത്തെ തുടർന്ന് ഇരുവശത്തേക്കുമുള്ള തീവണ്ടി ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.

## Article Content

**ഒഞ്ചിയം : **മാഹിക്കും വടകരയ്ക്കും ഇടയിലുള്ള മുക്കാളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് ഈ അപകടം സംഭവിച്ചത്. സംഭവത്തെ തുടർന്ന് ഇരുവശത്തേക്കുമുള്ള തീവണ്ടി ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.

റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം വികസന ജോലികൾ നടന്നു വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ടിപ്പർ ലോറി ഡ്രൈവർക്ക് അപസ്മാര രോഗം വന്നതാണ് നിയന്ത്രണം വിട്ട് വാഹനം ട്രാക്കിലേക്ക് മറിയാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ലോറി മറിഞ്ഞെങ്കിലും വലിയ ദുരന്തം ഒഴിവായിട്ടുണ്ട്; സംഭവത്തിൽ ആർക്കും ആൾായപായമില്ല. 

English Summary:

Tipper lorry overturned on railway track at Mukkali railway station between Mahe and Vadakara. Train traffic to both sides halted. Cause of incident is said to be epileptic seizure of tipper driver. No casualties. Incident occurred on Saturday around 7.30 am.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381181/mukkali-railway-track-tipper-lorry-overturns-train-traffic-halted-driver-epilepsy)