---
title: "വടകരയില്‍ എംഎസ് എഫ് പ്രവര്‍ത്തകര്‍ നേതൃ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു"
english_title: "msf workers ifthar meet in vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38127/msf-workers-ifthar-meet-in-vatakara"
published_at: "2022-04-18T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d3afa271e9_mc vatakara.jpg"
keywords: []
---

# വടകരയില്‍ എംഎസ് എഫ് പ്രവര്‍ത്തകര്‍ നേതൃ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **വടകര നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതൃ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. പരിപാടി വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം സി വടകര ഉദ്ഘാടനം ചെയ്തു. എം എസ് എഫ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സഫീര്‍ കെ കെ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: **വടകര നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതൃ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. പരിപാടി വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം സി വടകര ഉദ്ഘാടനം ചെയ്തു. എം എസ് എഫ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സഫീര്‍ കെ കെ അധ്യക്ഷത വഹിച്ചു.

എം എസ് എഫ് കോഴിക്കോട് ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട് മുഖ്യ പ്രഭാഷണം നടത്തി.വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ജില്ല മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഷുഹൈബ് കുന്നത്ത്, ജില്ല എം എസ് എഫ് സെക്രട്ടറി അന്‍സീര്‍ പനോളി, വി ഫൈസല്‍, മുനീര്‍ പനങ്ങോട്ട്, അജിനാസ് യു, മുസ്തഫ കല്ലാമല, റഫ്‌നാസ് മാലോല്‍മുക്ക് തുടങ്ങിയവര്‍ സംസാരിച്ചു. പി കെ മുജീബ് റഹ്മാന്‍ സ്വാഗതവും ആസിഫ് ഒ കെ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38127/msf-workers-ifthar-meet-in-vatakara)