---
title: "കാത്തിരിപ്പിന് വിരാമമിടണം; മടപ്പള്ളി കോളേജ് ഇൻഡോർ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കണം - താലൂക്ക് വികസന സമിതി"
english_title: "Madappally College Indoor Stadium Construction Complete Taluk Development Committee Vadakara Demand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381284/madappally-college-indoor-stadium-construction-complete-taluk-development-committee-demand"
published_at: "2026-09-05T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c44b93eb61_madappally-college-indoor-stadium-construction-complete-taluk-development-committee-demand.jpg"
keywords: ["Madappally College News", "Vadakara News", "Indoor Stadium Kerala", "Taluk Development Committee"]
---

# കാത്തിരിപ്പിന് വിരാമമിടണം; മടപ്പള്ളി കോളേജ് ഇൻഡോർ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കണം - താലൂക്ക് വികസന സമിതി

> **Lead Summary:** വടകര: മടപ്പള്ളി ഗവൺമെൻ്റ് കോളജിലെ ഇൻഡോർ സ്റ്റേഡിയം പണി പൂർത്തീകരിക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആദ്യ ഘട്ടം പൂർത്തിയായി ആറ് വർഷം കഴിഞ്ഞിട്ടും തുടർ പ്രവർത്തിക്ക് ഫണ്ട് ലഭിക്കാതത്താണ് പ്രവൃർത്തി നിണ്ടു പോവാൻ കാരണം.

## Article Content

വടകര: മടപ്പള്ളി ഗവൺമെൻ്റ് കോളജിലെ ഇൻഡോർ സ്റ്റേഡിയം പണി പൂർത്തീകരിക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആദ്യ ഘട്ടം പൂർത്തിയായി ആറ് വർഷം കഴിഞ്ഞിട്ടും തുടർ പ്രവർത്തിക്ക് ഫണ്ട് ലഭിക്കാതത്താണ് പ്രവൃർത്തി നിണ്ടു പോവാൻ കാരണം.

ബാക്കി പുർത്തിയാക്കാൻ 5.33 കോടിയുടെ എസ്റ്റിമേറ്റ് സർക്കാറിൽ സമർപ്പിച്ചുെവെങ്കിലും ഫണ്ട് കിട്ടിയില്ല. ഇൻഡോർ സ്റ്റേഡിയ വിഷയം സമിതി അംഗം പി പി രാജനാണ് ഉന്നയിച്ചത്.

മലബാറിലെ പ്രമുഖകലാലയമായ മടപ്പള്ളി കോളേജിൽ വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ റുസ (രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ) പദ്ധതിപ്രകാരമാണ് ഏഴുവർഷം മുൻപ്ഫണ്ട് ലഭിച്ചത്.

75-ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതുപ്രകാരം കോളേജിന്റെ മുന്നിലാണ് ആദ്യം ഇൻഡോർ സ്റ്റേഡിയം ഉദ്ദേശിച്ചതെങ്കിലും ബൊട്ടാണിക്കൽ ഗാർഡനെ ബാധിക്കുമെന്നതിനാൽ മൈതാനത്തിന് പിന്നിലുള്ള സ്ഥലം ഇതിനായി ഉപയോഗിച്ചു ദേശീയ പാതയിൽ അഴിയൂർ മുതൽ മുരാട് വരെ ബസ്സ് സർവ്വീസ് സർവ്വീസ് റോഡ് വഴിയിലൂടെയാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

പലപ്പോഴും ഭാഗികമായി പുർത്തിയായ നാല് വരി പാതയിലൂടെ ബസ്സുകൾ പോവുന്നത് യാത്രക്കാർക്ക് ബസ്സ് യാത്ര ദുരിതമാവുകയാണ്. ഇതിന് ഒപ്പം അപകട സാധ്യത ഏറെയാണ്. യാത്രക്കാരുടെ പ്രശ്നം സമിതി അംഗം പ്രദീപ് ചോമ്പാലയാണ് ഉന്നയിച്ചത്.

നാദാപുരം താലൂക്ക് ആശുപത്രി മുതൽ കല്ലാച്ചി വരെ പൊതുമരാമത്ത് വകുപ്പിന്റെ കിഴിലുള്ള റോഡിലെ കുഴികൾ അടക്കുമെന്ന് വകുപ്പ് പ്രതിനിധികൾ സമിതി അംഗം പി കെ ദാമുവിന്റെ പരാതിയുടെ മറുപടിയിൽ വ്യക്തമാക്കി.

ഓർക്കാട്ടേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്ന് സമിതി അംഗം കളത്തിൽ ബാബു ആവശ്യപ്പെട്ടു. സമിതി അംഗം പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. താഹസിൽദാർ കെ രതീഷ് കുമാർ , സമിതി അംഗങ്ങളായ പി പി രാജൻ, പി കെ ദാമു, പ്രദീപ് ചോമ്പാല , കളത്തിൽ ബാബു എന്നിവർ സംസാരിച്ചു.

**English Summary:**

Vadakara: Taluk Development Committee meeting demanded steps to provide funds to complete indoor stadium work at Madappally Government College. First phase completed six years ago but work stalled due to lack of funds for next phase. Estimate of Rs 5.33 crore submitted to government for remaining work but funds not received. Issue raised by member PP Rajan. Stadium was initially planned under RUSA scheme seven years ago with Rs 75 lakh allocation. Location shifted from front of college to behind ground to protect botanical garden. Committee also demanded bus services from Azhiyur to Moorad via service road instead of partially completed four-lane, raised by Pradeep Chombala citing passenger hardship and accident risk. PWD assured potholes from Nadapuram Taluk Hospital to Kallachi will be filled, reply to PK Damu. Kalathil Babu demanded solution to Orkatteri traffic jam. Meeting chaired by Puranthodath Sukumaran, Tahsildar K Ratheesh Kumar and members spoke.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381284/madappally-college-indoor-stadium-construction-complete-taluk-development-committee-demand)