ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ജനകീയ പങ്കാളിത്തം അനിവാര്യമെന്ന് കെ.പി.കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ

ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ജനകീയ പങ്കാളിത്തം അനിവാര്യമെന്ന്  കെ.പി.കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ
Apr 18, 2022 04:16 PM | By Rijil

മണിയൂര്‍: ഗ്രാമീണ ജനങ്ങള്‍ക്ക് 2024 നകം സമ്പൂര്‍ണ കുടിവെള്ളമെന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ജനകീയ മുന്നേറ്റങ്ങള്‍ അനിവാര്യമാ ണെന്നും , ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ദമാണെന്നും, കെ.പി.കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.

കുടിവെള്ളമായി നാം നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതില്‍ 80 % മലിനമാണെന്നും . ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാന്‍ സാമൂഹിക ഇടപെടലുകള്‍ അനിവാര്യമാണെന്നും മണിയൂര്‍ ഗ്രാമപഞ്ചായത്തും കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജലജീവന്‍ മിഷന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. തന്റെ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും കുടിവെള്ള ലഭ്യതയ്ക്ക് വേണ്ടി ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം തദവസരത്തില്‍ പറഞ്ഞു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 7165 കുടുംബങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടി 65.90 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയതായി പ്രസിഡന്റ് അറിയിച്ചു. കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടര്‍ മോഹനന്‍ കോട്ടൂര്‍ പദ്ധതി വിശദീകരണം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, വികസനകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ കരിമ്പാണ്ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. ഗീത, ആരോഗ്യ വിദ്യഭ്യാസ സ്റ്റാര്‍സിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശശിധരന്‍ ,കെ.വി. സത്യന്‍ , പ്രമോദ് കോണിച്ചേരി, എം.കെ. ഹമീദ് , സജിത്ത് പൊറ്റമ്മല്‍ , കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ ബീന ,KSWS ടീം ലീഡര്‍ വി.എസ്. വിനീത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

KP Kunhahammed Kutty MLA said that people's participation is essential in Jala Jeevan Mission project

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories