---
title: "സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മ; ഡോക്ടർ കെ ബി മേനോൻ അനുസ്മരണം നടത്തി"
english_title: " Dr KB Menon Remembrance Vadakara RJD Tribute Freedom Fighter 59th Death Anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381342/vadakara-dr-kb-menon-remembrance-59th-death-anniversary-rjd-tribute-new"
published_at: "2026-09-06T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d03e88855a_vadakara-dr-kb-menon-remembrance-59th-death-anniversary-rjd-tribute.jpg"
keywords: ["Dr KB Menon", "Vadakara KB Menon Remembrance", "RJD Vadakara", "Keezhariyur Bomb Case"]
---

# സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മ; ഡോക്ടർ കെ ബി മേനോൻ അനുസ്മരണം നടത്തി

> **Lead Summary:** **വടകര : ** പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയൻ സോഷ്യലിസ്റ്റുമായ ഡോ. കെ.ബി. മേനോന്റെ 59-ാം ചരമവാർഷിക ദിനം ആർ.ജെ.ഡി നേതൃത്വത്തിൽ ആചരിച്ചു. വടകരയിലെ ആദ്യ പാർലമെന്റ് അംഗമായിരുന്നു അദ്ദേഹം. ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നുവന്നത്. കീഴരിയൂർ ബോംബ് കേസിൽ ഒന്നാം പ്രതിയായിരുന്നു ഡോ. കെ.ബി. മേനോൻ.

## Article Content

**വടകര : ** പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയൻ സോഷ്യലിസ്റ്റുമായ ഡോ. കെ.ബി. മേനോന്റെ 59-ാം ചരമവാർഷിക ദിനം ആർ.ജെ.ഡി നേതൃത്വത്തിൽ ആചരിച്ചു. വടകരയിലെ ആദ്യ പാർലമെന്റ് അംഗമായിരുന്നു അദ്ദേഹം. ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നുവന്നത്. കീഴരിയൂർ ബോംബ് കേസിൽ ഒന്നാം പ്രതിയായിരുന്നു ഡോ. കെ.ബി. മേനോൻ.

മഹാത്മാഗാന്ധിജി, ജയപ്രകാശ് നാരായണൻ, ഡോ. റാം മനോഹർ ലോഹ്യ, ജവഹർലാൽ നെഹ്റു എന്നിവർക്കൊപ്പം സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം, സ്വാതന്ത്ര്യാനന്തരം രാജ്യം മന്ത്രിസഭാ രൂപീകരണത്തിന് തയ്യാറെടുക്കുമ്പോൾ മന്ത്രിസഭയിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തി കൂടിയായിരുന്നു. വില്യാപ്പള്ളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

വടകര പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിന് മുമ്പിലുള്ള അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമയിൽ മാല ചാർത്തിക്കൊണ്ട് ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ടി.എൻ. മനോജ്, ജില്ലാ കമ്മിറ്റിയംഗം പ്രദീപ്കുമാർ പി, സി. കുമാരൻ, അഡ്വ. ബൈജു രാഘവൻ, മഹേഷ് ബാബു എൻ.പി., രാജൻ പറമ്പത്ത്, മുൻസിപ്പൽ കൗൺസിലർ ശശി പതേരി എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിമാരായ പ്രസാദ് വിലങ്ങിൽ സ്വാഗതവും രഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.

English Summary:

RJD in Vadakara organized remembrance for freedom fighter and Gandhian socialist Dr KB Menon on his 59th death anniversary. He was first MP from Vadakara, left professor job at Harvard to join freedom struggle, was first accused in Keezhariyur bomb case and worked with Gandhi, JP, Lohia and Nehru. He was invited to cabinet after independence. Health centre at Villyappally is named after him. RJD district president MK Bhaskaran garlanded bust in front of PWD Rest House Vadakara and inaugurated event.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381342/vadakara-dr-kb-menon-remembrance-59th-death-anniversary-rjd-tribute-new)