---
title: "പി.പി. ഹുസൈന്റെ നിര്യാണം: വടകരയിൽ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു"
english_title: "PP Hussain Remembrance Prayer Meet Eramala 21st Ward Muslim League President Accident Death Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381347/pp-hussain-remembrance-prayer-meet-eramala-ward-21-muslim-league-vadakara"
published_at: "2026-09-06T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d0e88b6c30_pp-hussain-remembrance-prayer-meet-eramala-ward-21-muslim-league-vadakara.jpg"
keywords: ["PP Hussain Eramala", "Muslim League Vadakara", "Parakkal Abdulla MLA", "Eramala Panchayat 21st Ward"]
---

# പി.പി. ഹുസൈന്റെ നിര്യാണം: വടകരയിൽ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **വടകര : ** കഴിഞ്ഞ ദിവസം അപകടത്തിൽ മരണപ്പെട്ട ഏറാമല പഞ്ചായത്ത് ഇരുപത്തിഒന്നാം വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി. ഹുസൈന്റെ അനുസ്മരണവും പ്രാർത്ഥന സദസ്സും വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

## Article Content

**വടകര : ** കഴിഞ്ഞ ദിവസം അപകടത്തിൽ മരണപ്പെട്ട ഏറാമല പഞ്ചായത്ത് ഇരുപത്തിഒന്നാം വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി. ഹുസൈന്റെ അനുസ്മരണവും പ്രാർത്ഥന സദസ്സും വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള എം.എൽ.എ നിർവഹിച്ചു. ടി.എൻ. റഫീഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി പി.പി. ജാഫർ, കെ.കെ. അമ്മദ്, ഒ.കെ. ഇബ്രാഹിം, അസീസ് കെ.ടെഞൊത്ത്, മുർഷിദ് കാവിൽ, അഷ്‌റഫ്‌ കോളേരി, റസാഖ് ഹാജി ഇ.എം, ജാഫർ പി.പി. എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ഹമീദ് ബാഖവി ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ സി.വി. നാസർ സ്വാഗതവും സകരിയ മൊട്ടേമ്മൽ നന്ദിയും പറഞ്ഞു.

English Summary:

Remembrance and prayer meeting for PP Hussain, president of Muslim League Eramala panchayat 21st ward who died in accident recently, was organized by ward Muslim League committee in Vadakara. Inauguration and remembrance speech by Muslim League state secretary Parakkal Abdulla MLA. TN Rafeeq presided. Leaders spoke and Hameed Bakhavi Usthad led prayers.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381347/pp-hussain-remembrance-prayer-meet-eramala-ward-21-muslim-league-vadakara)