---
title: "'മാന്യമായ രാഷ്ട്രീയത്തിന്റെ പ്രതിരൂപമാണ് മുല്ലപ്പള്ളി'യെന്ന് മന്ത്രി എം. ലിജു, ബി.കെ. തിരുവോത്തിന്റെ സ്മരണപുതുക്കി പ്രഥമ പുരസ്കാരം സമ്മാനിച്ചു"
english_title: "BK Thiruoth Memorial Award First Edition Mullappally Ramachandran Minister M Liju Inaugurates Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381379/bk-thiruoth-memorial-award-mullappally-ramachandran-minister-m-liju-vadakara"
published_at: "2026-09-06T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d5026af54c_bk-thiruoth-memorial-award-mullappally-ramachandran-minister-m-liju-vadakara.jpg"
keywords: ["BK Thiruoth Award", "Mullappally Ramachandran", "Karunakaran Rajiv Gandhi Memories"]
---

# 'മാന്യമായ രാഷ്ട്രീയത്തിന്റെ പ്രതിരൂപമാണ് മുല്ലപ്പള്ളി'യെന്ന് മന്ത്രി എം. ലിജു, ബി.കെ. തിരുവോത്തിന്റെ സ്മരണപുതുക്കി പ്രഥമ പുരസ്കാരം സമ്മാനിച്ചു

> **Lead Summary:** **വടകര: **സമൂഹത്തിനും സാഹിത്യത്തിനും സഹകരണ പ്രസ്ഥാനത്തിനും രാഷ്ട്രീയത്തിനും ഒരുപോലെ വിലപ്പെട്ട സംഭാവനകൾ നൽകിയ ബി. കെ. തിരുവോത്തിന്റെ സ്മരണ പുതുക്കി അനുസ്മരണവും പ്രഥമ അവാർഡ് സമ്മേളനവും നടന്നു. കേരളത്തിന്റെ സഹകരണ വകുപ്പ് മന്ത്രി എം. ലിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഥമ ബി. കെ. തിരുവോത്ത് അവാർഡ് ഏറ്റുവാങ്ങി.

## Article Content

**വടകര: **സമൂഹത്തിനും സാഹിത്യത്തിനും സഹകരണ പ്രസ്ഥാനത്തിനും രാഷ്ട്രീയത്തിനും ഒരുപോലെ വിലപ്പെട്ട സംഭാവനകൾ നൽകിയ ബി. കെ. തിരുവോത്തിന്റെ സ്മരണ പുതുക്കി അനുസ്മരണവും പ്രഥമ അവാർഡ് സമ്മേളനവും നടന്നു. കേരളത്തിന്റെ സഹകരണ വകുപ്പ് മന്ത്രി എം. ലിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഥമ ബി. കെ. തിരുവോത്ത് അവാർഡ് ഏറ്റുവാങ്ങി.

ഉദ്ഘാടന പ്രസംഗത്തിൽ ബി. കെ. തിരുവോത്തിന്റെ ബഹുമുഖമായ വ്യക്തിത്വത്തെയും സാമൂഹിക ഇടപെടലുകളെയും മന്ത്രി എം. ലിജു അനുസ്മരിച്ചു. കേരളം മുഴുവൻ അറിയപ്പെടുന്ന സഹകാരി, പ്രമുഖ സാഹിത്യകാരൻ, ഉന്നതനായ കോൺഗ്രസ് നേതാവ് എന്നീ നിലകളിൽ തിരുവോത്ത് നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിൽ ആഴത്തിലുള്ള അടയാളങ്ങൾപതിപ്പിച്ചതായി മന്ത്രി പറഞ്ഞു.

സഹകരണ രംഗത്തെ പ്രഗൽഭനായ ബി കെ തിരുവോത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് രാജ്യത്തിന്റെ മുൻ സഹകരണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ച മുല്ലപ്പള്ളിക്ക് നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ ആദർശ രാഷ്ട്രീയത്തിന്റെ ഉജ്ജ്വലമായ പ്രതീകമാണ്.

പൊതുപ്രവർത്തനം എന്നാൽ അധികാരത്തിന്റെ വഴിയിലൂടെയുള്ള യാത്ര മാത്രമാണെന്ന് അബദ്ധജടിലമായ ചിന്ത ഒരിക്കൽപോലും മുല്ലപ്പള്ളിയിൽ കാണാൻ കഴിഞ്ഞിട്ടില്ല. മുല്ലപ്പള്ളിയുടെ നിലപാടുകൾക്ക് സ്പടികം പോലെ വ്യക്തതയുണ്ടായിരുന്നു.വെന്നും ലിജു പറഞ്ഞു. അവസരവാദ രാഷ്ട്രീയത്തിന്റെ വഴികൾ മുല്ലപ്പള്ളിക്ക് അന്യമായിരുന്നു.

ഗോഡ് ഫാദർ ഇല്ലാത്ത അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് മുല്ലപ്പള്ളി എന്നും എം ലിജു പറഞ്ഞു. മുല്ലപ്പള്ളി എന്ന രാഷ്ട്രീയ നേതാവിനോട് ജനങ്ങൾക്കുള്ള വിശ്വാസമാണ് വടകരയിലെയും കണ്ണൂരിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചു തന്നുവെന്ന് ലിജു ചൂണ്ടിക്കാട്ടി. മാന്യമായ രാഷ്ട്രീയത്തിന്റെ പ്രതിരൂപമാണ് മുല്ലപ്പള്ളി എന്നും ലിജു പറഞ്ഞു.

ഇരുപത്തയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ അഡ്വ.ഐ മൂസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. കെ കെ രമ എംഎൽഎ. വി എം ചന്ദ്രൻ,സുനിൽ മടപ്പള്ളി, കളത്തിൽ പീതാംബരൻ പി സി ഷീബ, സി വി അജിയൻ ശശിധരൻ കരിമ്പനപ്പാലം, സതീശൻ കുരിയാടി,പുറന്തോടത്ത് സുകുമാരൻ,സി കെ വിശ്വനാഥൻ,കാവിൽ രാധാകൃഷ്ണൻ, എം. പ്രഭുദാസ്,മോഹനൻ പാറക്കടവ് ജമാൽ കോരംകൊട്ട്,പി അശോകൻ,വി കെ പ്രേമൻ,പ്രകാശൻ കുനിയിൽ, തേറത്ത് കുഞ്ഞുകൃഷ്ണൻ നമ്പ്യാർ, ആവോലം രാധാകൃഷ്ണൻ,കുയിമ്പിൽ കുഞ്ഞബ്ദുള്ള ഹാജി,അഭിനന്ദ ജി മാധവ്,എന്നിവർ പ്രസംഗിച്ചു.

**കരുണാകരനുമായുള്ള ആത്മബന്ധത്തിന്റെ കെട്ടഴിച്ച് മുല്ലപ്പള്ളി
**

സമ്മേളനത്തിൽ ഏറെ ശ്രദ്ധേയമായത് മുല്ലപ്പള്ളി രാമചന്ദ്രന്റെ വൈകാരികമായ ഓർമ്മപ്പെടുത്തലുകളായിരുന്നു. മുൻ മുഖ്യമന്ത്രി കെ. കരുണാകരനുമായുള്ള തന്റെ ആത്മബന്ധത്തിന്റെ ആഴം. അദ്ദേഹം സദസ്സിനു മുന്നിൽ തുറന്നു പറഞ്ഞു. ജീവിതത്തിന്റെ അവസാന നാളുകളിൽ കെ. കരുണാകരൻ തന്നോട് പറഞ്ഞ ഒരു വേദന നിറഞ്ഞ വാക്കുകളും മുല്ലപ്പള്ളി പങ്കുവച്ചു.

> തങ്ങൾക്കിടയിലെ ആത്മബന്ധം തകർത്തത് ആരാണെന്നതിനെക്കുറിച്ച് കരുണാകരൻ അവസാന നിമിഷങ്ങളിൽ തന്നോട് പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്ത മുല്ലപ്പള്ളി, “കൂടെ നിന്നുകൊണ്ട് നമ്മളെ തമ്മിൽ അകറ്റുകയായിരുന്നു” എന്ന കരുണാകരന്റെ വാക്കുകളും സദസ്സിനു മുന്നിൽ അവതരിപ്പിച്ചു.

വർഷങ്ങളോളം രാഷ്ട്രീയത്തിന്റെ കയറ്റിറക്കങ്ങൾക്കിടയിലും നിലനിന്ന ആ ആത്മബന്ധത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ മുല്ലപ്പള്ളിയുടെ വാക്കുകളിൽ വികാരനിർഭരമായ നിമിഷങ്ങൾ നിറഞ്ഞുനിന്നു. ‘രാജീവ് ഗാന്ധി ഉണ്ടായിരുന്നെങ്കിൽ...’ — വിതുമ്പലോടെ മുല്ലപ്പള്ളി. 

**'രാജീവ് ഗാന്ധി ഉണ്ടായിരുന്നെങ്കിൽ...' - വിതുമ്പലോടെ മുല്ലപ്പള്ളി
**

> മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള തന്റെ ആത്മബന്ധവും മുല്ലപ്പള്ളി സദസ്സിനു മുന്നിൽ തുറന്നുവച്ചു. രാഷ്ട്രീയ നേതാവെന്നതിലുപരി ജ്യേഷ്ഠ-സഹോദര ബന്ധത്തിന്റെ ഊഷ്മളതയായിരുന്നു താനും രാജീവ് ഗാന്ധിയും തമ്മിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയോടൊപ്പമുള്ള നാളുകളുടെ ഓർമ്മകൾ പങ്കുവയ്ക്കുന്നതിനിടെ, “രാജീവ് ഗാന്ധി ഉണ്ടായിരുന്നെങ്കിൽ...” എന്ന വാക്കുകളിൽ മുല്ലപ്പള്ളിയുടെ ശബ്ദം ഇടറി.

ഏറെ വൈകാരികമായ ആ നിമിഷം സദസ്സിനെയും നിശ്ശബ്ദമാക്കി. രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായിരുന്നു രാജീവ് ഗാന്ധിയുമായുണ്ടായിരുന്നതെന്നും ആ ബന്ധത്തിന്റെ ഓർമ്മകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary:

B K Thiruoth memorial and first award ceremony held at Vadakara. Cooperation Minister M Liju inaugurated. First B K Thiruoth award comprising Rs 25000, sculpture and citation presented to senior Congress leader and former KPCC president Mullappally Ramachandran. Minister remembered Thiruoth's multifaceted personality as cooperator, litterateur and Congress leader. Called Mullappally symbol of ideal politics with crystal clear stands and no opportunism. Function presided by Adv I Moosa, memorial speech by DCC President Adv K Praveenkumar MLA. In emotional reply, Mullappally recalled his deep bond with K Karunakaran and Rajiv Gandhi, said Karunakaran told him in final days that those with them separated them.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381379/bk-thiruoth-memorial-award-mullappally-ramachandran-minister-m-liju-vadakara)