---
title: "ചാനിയൻകടവിൽ ജീവൻ പണയപ്പെടുത്തി രക്ഷാദൗത്യം; നാടിന്റെ ധീരന്മാർക്ക് നാടിന്റെ സല്യൂട്ട്"
english_title: " Chaniyankadavu Bridge Rescue Heroes Prajeesh Jithin Honored Jawahar Brigade Cheruvannur Muyipoth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381448/chaniyankadavu-rescue-heroes-honored-jawahar-brigade-muyipoth-cheruvannur-"
published_at: "2026-09-07T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e458250516_chaniyankadavu-rescue-heroes-honored-jawahar-brigade-muyipoth-cheruvannur-.jpg"
keywords: ["Chaniyankadavu Rescue", "Cheruvannur Jawahar Brigade", "Perambra Block Panchayat"]
---

# ചാനിയൻകടവിൽ ജീവൻ പണയപ്പെടുത്തി രക്ഷാദൗത്യം; നാടിന്റെ ധീരന്മാർക്ക് നാടിന്റെ സല്യൂട്ട്

> **Lead Summary:** **മുയിപ്പോത്ത്: **കഴിഞ്ഞദിവസം ചാനിയൻകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ പേരാമ്പ്ര സ്വദേശി ഷൈജലിനെ സ്വന്തം ജീവൻപോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയ യുവാക്കൾക്ക് ആദരവ്. ചാനിയംകടവ് സ്വദേശികളായ പ്രജീഷ് നെടുംകുനി, ജിതിൻ കോട്ടോൽ എന്നിവരെയാണ് ചെറുവണ്ണൂർ 'ജവഹർ ബ്രിഗേഡ്' സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ അനുമോദിച്ചത്.

## Article Content

**മുയിപ്പോത്ത്: **കഴിഞ്ഞദിവസം ചാനിയൻകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ പേരാമ്പ്ര സ്വദേശി ഷൈജലിനെ സ്വന്തം ജീവൻപോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയ യുവാക്കൾക്ക് ആദരവ്. ചാനിയംകടവ് സ്വദേശികളായ പ്രജീഷ് നെടുംകുനി, ജിതിൻ കോട്ടോൽ എന്നിവരെയാണ് ചെറുവണ്ണൂർ 'ജവഹർ ബ്രിഗേഡ്' സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ അനുമോദിച്ചത്.

വാർഡ് മെമ്പർ ശ്രീഷ ഗണേഷിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദനച്ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ബി. രാജേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി. പി.എം. മനോജ് ചടങ്ങിൽ ഉപഹാരസമർപ്പണം നിർവ്വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.പി. സജീവൻ, പഞ്ചായത്ത് മെമ്പർമാരായ കെ.പി. അരവിന്ദാക്ഷൻ, ഇ.കെ. സുബൈദ, നിഷ മലയിൽ, രാജേഷ് മഠത്തിൽ, മുൻ വാർഡ് മെമ്പർ ആർ.പി. ശോഭീഷ്, ആനന്ദ് കോറോത്ത് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് വി.കെ. ബിജു സ്വാഗതവും ടി.എൻ. ചന്ദ്രൻ നന്ദിയും പറഞ്ഞു.

English Summary:

Bravehearts who rescued man who jumped from Chaniyankadavu bridge honored. Prajeesh Nedumkuni and Jithin Kottol of Chaniyamkadavu who risked own lives to save Perambra native Shaijal were felicitated by voluntary organization Jawahar Brigade, Cheruvannur at Muyipoth. Ward member Sreesha Ganesh presided, Perambra Block Panchayat member V B Rajesh Master inaugurated, Nadapuram DYSP P M Manoj presented memento.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381448/chaniyankadavu-rescue-heroes-honored-jawahar-brigade-muyipoth-cheruvannur-)