---
title: "വടകര എം.ഡി.എം.എ കേസ്; ഡെലിവറി ഏജന്റ് ജിജിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി പോലീസ്"
english_title: "Vadakara MDMA Case 5th Accused Jijin Kuriakose Remanded To Police Custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381492/vadakara-mdma-case-fifth-accused-jijin-kuriakose-police-custody"
published_at: "2026-09-07T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e6bf7abbfd_vadakara-mdma-case-fifth-accused-jijin-kuriakose-police-custody.jpg"
keywords: ["Vadakara MDMA Case", "Jijin Kuriakose", "MDMA Case"]
---

# വടകര എം.ഡി.എം.എ കേസ്; ഡെലിവറി ഏജന്റ് ജിജിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി പോലീസ്

> **Lead Summary:** വടകര: അധ്യാപികമാർ പ്രതികളായ വടകര എം.ഡി.എം.എ കേസിൽ അഞ്ചാം പ്രതി ഇരിട്ടി സ്വദേശിയായ ജിജിൻ കുര്യാക്കോസിനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ അറസ്റ്റിലായ ബി.ആർ.സി അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവർ ജിജിന്റെ അക്കൗണ്ടിലേക്ക് വൻതുക കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

## Article Content

വടകര: അധ്യാപികമാർ പ്രതികളായ വടകര എം.ഡി.എം.എ കേസിൽ അഞ്ചാം പ്രതി ഇരിട്ടി സ്വദേശിയായ ജിജിൻ കുര്യാക്കോസിനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ അറസ്റ്റിലായ ബി.ആർ.സി അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവർ ജിജിന്റെ അക്കൗണ്ടിലേക്ക് വൻതുക കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വെറും ആറു മാസത്തിനിടെ ഒരു കോടി രൂപയിലധികം തുകയാണ് ജിജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. ഇതിൽ ഭൂരിഭാഗം തുകയും വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡെലിവറി ഏജന്റായ ജിജിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

കേസിലെ പ്രധാന കണ്ണിയായ വയനാട് സ്വദേശി ഷിന്റോയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ ഇതുവരെ പിടിയിലായിട്ടില്ല. അതിനിടെ, കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടപടികൾ പൂർത്തിയാക്കി കീർത്തന ഇന്ന് വൈകുന്നേരത്തോടെ ജയിലിൽ നിന്ന് പുറത്തിറങ്ങും.

**English Summary:**

In the Vadakara MDMA case involving school teachers, the fifth accused, Jijin Kuriakose, has been remanded to two days of police custody. Investigations revealed that the arrested teachers—Keerthana, Kavya, and Neeshma—transferred large sums of money to Jijin's bank account, which saw transactions exceeding ₹1 crore within six months. Part of this money was further routed to an account in Wayanad. While the main suspect, Shinto from Wayanad, remains at large, the High Court has granted bail to Keerthana.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381492/vadakara-mdma-case-fifth-accused-jijin-kuriakose-police-custody)