---
title: "തൊഴിലാളിയെ പുറത്താക്കി; വടകരയിൽ പാചകവാതക സിലിണ്ടർ വിതരണം നിലച്ചിട്ട് നാല് ദിവസം പിന്നിട്ടു"
english_title: "Cooking Gas Cylinder Distribution Halted In Vadakara Sreekish Agency Strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381563/cooking-gas-cylinder-distribution-halted-vadakara-strike"
published_at: "2026-09-07T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ed3dca6c43_cooking-gas-cylinder-distribution-halted-vadakara-strike.jpg"
keywords: ["Vadakara Gas Supply Issue", "Bharat Gas Vadakara", "Sreekish Agency Vadakara", "Vadakara News"]
---

# തൊഴിലാളിയെ പുറത്താക്കി; വടകരയിൽ പാചകവാതക സിലിണ്ടർ വിതരണം നിലച്ചിട്ട് നാല് ദിവസം പിന്നിട്ടു

> **Lead Summary:** വടകര: വടകര നഗരത്തിലും പരിസര പ്രദേശങ്ങളിലും പാചകവാതക സിലിണ്ടർ വിതരണം നിലച്ചിട്ട് നാല് ദിവസം പിന്നിട്ടു. നൂറുകണക്കിന് ഉപഭോക്താക്കൾ പ്രതിസന്ധിയിൽ. ഭാരത് ഗ്യാസിന്റെ വിതരണക്കാരായ ശ്രീകിഷ് ഏജൻസിയിലാണ് പാചകവാതക സിലിണ്ടർ വിതരണം താറുമാറായത്.

## Article Content

വടകര: വടകര നഗരത്തിലും പരിസര പ്രദേശങ്ങളിലും പാചകവാതക സിലിണ്ടർ വിതരണം നിലച്ചിട്ട് നാല് ദിവസം പിന്നിട്ടു. നൂറുകണക്കിന് ഉപഭോക്താക്കൾ പ്രതിസന്ധിയിൽ. ഭാരത് ഗ്യാസിന്റെ വിതരണക്കാരായ ശ്രീകിഷ് ഏജൻസിയിലാണ് പാചകവാതക സിലിണ്ടർ വിതരണം താറുമാറായത്.

പാചകവാതക് മസ്ദൂർ സംഘ് യൂണിറ്റ് സെക്രട്ടറി വി.കെ. രവീന്ദ്രനെയാണ് ഇക്കഴിഞ്ഞ നാലാം തീയതി ജോലിയിൽ നിന്ന് മാറ്റിനിർത്തിയത്. തൊഴിലാളികൾക്ക് ന്യായമായ വേതനം അനുവദിക്കുക, എല്ലാവർക്കും ഇ.എസ്.ഐ. ആനുകൂല്യം നൽകുക, ഗവൺമെന്റ് വേജ് ബോർഡ് അംഗീകരിച്ച മിനിമം വേതനം അനുവദിക്കുക, പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക തുടങ്ങിയവയാണ് തൊഴിലാളികളുടെ ആവശ്യം.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദിക്കുകയും മാനേജ്മെന്റിന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ശബ്ദമുയർത്തിയതിനാണ് രവീന്ദ്രനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതെന്നാണ് തൊഴിലാളികൾ ഒപ്പിട്ട് വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

**English Summary:**

LPG cylinder distribution in Vadakara town and adjacent areas has come to a complete standstill for the past four days, leaving hundreds of consumers in distress. The disruption occurred at Sreekish Agency, an authorized distributor for Bharat Gas, following a labor dispute. The workers stopped distribution after the management sidelined V.K. Raveendran, Secretary of the Pachakavathaka Mazdoor Sangh unit. Workers have submitted a signed complaint to the Vadakara Police, demanding the reinstatement of the terminated employee, minimum wages as per the government wage board, and ESI benefits for all workers.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381563/cooking-gas-cylinder-distribution-halted-vadakara-strike)