---
title: "കെ. റെയില്‍: ഡ്രോണ്‍ സര്‍വ്വെ നടപടി  നിര്‍ത്തിവെക്കണമെന്ന് ജനകീയ സമിതി"
english_title: "K. Rail: Drone Survey Action People's Committee to stop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/3816/k-rail-drone-survey-action-peoples-committee-to-stop"
published_at: "2021-10-06T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d8c3bdfb5b_k -rail photo .jpg"
keywords: []
---

# കെ. റെയില്‍: ഡ്രോണ്‍ സര്‍വ്വെ നടപടി  നിര്‍ത്തിവെക്കണമെന്ന് ജനകീയ സമിതി

> **Lead Summary:** വടകര: ജനകീയ പ്രതിഷേധത്തെ അവഗണിച്ച് കൊണ്ട് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടി വഞ്ചനാപരമാണെന്ന് കെ. റെയില്‍സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ആരോപിച്ചു.

## Article Content

വടകര: ജനകീയ പ്രതിഷേധത്തെ അവഗണിച്ച് കൊണ്ട് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടി വഞ്ചനാപരമാണെന്ന് കെ. റെയില്‍സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ആരോപിച്ചു.

ജനകീയ പ്രതിരോധത്തെ ഭയക്കുന്നത് കൊണ്ടാണ് ഡ്രോണ്‍ സര്‍വ്വെയുമായി കെ. റെയില്‍ അധികാരികള്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചോറോട്, വടകര, ഭാഗങ്ങളിലാണ് ഡ്രോണ്‍ സര്‍വ്വെ നടത്തിയത്.

ഹെക്ടറിന് ഒമ്പത് കോടി വില നല്‍കും എന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന വഞ്ചനാപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചോറോട് കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ചെയര്‍മാന്‍ സി. നിജിന്‍ കുറ്റപ്പെടുത്തി.

സര്‍വ്വെക്കെതിരെ ശക്തമായ പ്രതിഷേധമാണ് വടകര മേഖലയില്‍ നിന്നും ഉയരുന്നത്. നേരത്തെ ഡ്രോണ്‍ സര്‍വ്വെ സംഘത്തെ ചോറോട് വെച്ച് പ്രദേശവാസികള്‍ തടഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/3816/k-rail-drone-survey-action-peoples-committee-to-stop)