---
title: "സേവനകാലം കഴിഞ്ഞും മാതൃക; മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിൽ പൂർവ്വാധ്യാപക സംഗമവും 'ഗുരുവന്ദനവും' സംഘടിപ്പിച്ചു"
english_title: "Guruvandanam Former Teachers Meet Organized At Muttungal South UP School Chorode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381636/guruvandanam-former-teachers-meet-muttungal-south-up-school-chorode"
published_at: "2026-09-08T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fa24471d3b_guruvandanam-former-teachers-meet-muttungal-south-up-school-chorode.jpg"
keywords: ["Muttungal South UP School", "Guruvandanam", "Teachers Day Kerala", "Retired Teachers Felicitation"]
---

# സേവനകാലം കഴിഞ്ഞും മാതൃക; മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിൽ പൂർവ്വാധ്യാപക സംഗമവും 'ഗുരുവന്ദനവും' സംഘടിപ്പിച്ചു

> **Lead Summary:** **ചോറോട് : **മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിൽ പ്രമുഖരായ അധ്യാപകർക്ക് 'ഗുരുവന്ദനം' എന്ന പേരിൽ സ്നേഹാദരവ് സംഘടിപ്പിച്ചു. 2000 മുതൽ 2018 വരെയുള്ള കാലയളവിൽ സർവീസിൽ നിന്നും വിരമിച്ച പ്രമുഖരായ അധ്യാപകർക്കാണ് സ്നേഹാദരവ് സംഘടിപ്പിച്ചത്.

## Article Content

**ചോറോട് : **മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിൽ പ്രമുഖരായ അധ്യാപകർക്ക് 'ഗുരുവന്ദനം' എന്ന പേരിൽ സ്നേഹാദരവ് സംഘടിപ്പിച്ചു. 2000 മുതൽ 2018 വരെയുള്ള കാലയളവിൽ സർവീസിൽ നിന്നും വിരമിച്ച പ്രമുഖരായ അധ്യാപകർക്കാണ് സ്നേഹാദരവ് സംഘടിപ്പിച്ചത്.

അധ്യാപകദിനത്തിൻ്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. റിട്ടയർമെൻ്റ് ജീവിതത്തിനിടയിലും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പതിമൂന്ന് അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ശാന്തമ്മ ബി, ബാലകൃഷ്ണൻ പി.എം, രാധ എം, ശശികല വി, ജാനു പി, വിജയൻ എ.എം, നഫീസ പി.പി, ഗീത പി, രമാഭായി ആർ, സുമ കെ.ടി, എൻ.ബി പ്രകാശ് കുമാർ, സതി ടി.എച്ച് എന്നിവർ ചടങ്ങിൽ നേരിട്ടെത്തി ആദരവ് ഏറ്റുവാങ്ങി.

ചോറോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി അനുശ്രീ സി.വി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ രാഗേഷ് കെ.ജി അധ്യക്ഷത വഹിച്ചു. വിദ്യാലയ എസ്.എസ്.ജി അംഗം ആർ.കെ രമേശ് ബാബു ചടങ്ങിൽ ആശംസയർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. ജീജ സ്വാഗതം പറഞ്ഞ യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ വി നന്ദി രേഖപ്പെടുത്തി.

അധ്യാപകരായ ആർ.എം. സുബുലുസ്സലാം, അബു ലയിസ് കാക്കുനി, ജിസ്ന ബാലൻ, ശ്രീരാഗ് പി, ബിന്ദു യു.പി, രമിത ആർ, മഹേഷ് കെ, സോഫിയ ടി.എച്ച്, സൗമ്യ എൻ, അശ്വിൻ, സൗമ്യ, രേഷ്‌മ, വിഷ്‌ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സഹൃദയ റസിഡൻസ് അസോസിയേഷൻ അംഗങ്ങളും നിരവധി പൂർവ വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കാളികളായി.

English Summary:

Guruvandanam former teachers meet organized at Chorode. Muttungal South UP School organized felicitation for prominent teachers retired from 2000 to 2018 as part of Teachers Day. Thirteen teachers who proved excellence in various fields after retirement were honored. Event inaugurated by Chorode Grama Panchayat Education Health Standing Committee Chairperson Kumari Anusree C V. Ward member Ragesh K G presided. SSG member R K Ramesh Babu conveyed wishes. HM K Jeeja welcomed and Staff Secretary Harikrishnan V thanked. Teachers led program. Members of Sahrudaya Residence Association and many former students participated.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381636/guruvandanam-former-teachers-meet-muttungal-south-up-school-chorode)