---
title: "തിരുവള്ളൂർ ടൗണിൽ ആൾക്കൂട്ടത്തിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി അഞ്ച് പേർക്ക് ഗുരുതര പരിക്ക്"
english_title: "Tiruvallur Town Car Loses Control Rams Into Crowd Five Seriously Injured Accident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381728/tiruvallur-town-car-rams-crowd-five-seriously-injured-accident"
published_at: "2026-09-08T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa03d65d9a64_tiruvallur-town-car-rams-crowd-five-seriously-injured-accident.jpg"
keywords: ["Tiruvallur Accident", "Car Rams Crowd Tiruvallur", "Road Accident"]
---

# തിരുവള്ളൂർ ടൗണിൽ ആൾക്കൂട്ടത്തിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി അഞ്ച് പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** തിരുവള്ളൂർ: തിരുവള്ളൂർ ടൗണിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

## Article Content

തിരുവള്ളൂർ: തിരുവള്ളൂർ ടൗണിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

തിരുവള്ളൂർ ടൗൺ ജംഗ്ഷന് സമീപം വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. എതിർഭാഗത്തുനിന്ന് വന്ന കാർ റോഡിൻറെ മധ്യ ഭാഗത്ത് നിന്നപ്പോൾ എതിരെ വന്ന കാർ അമിതവേഗതയിൽ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് എതിർവശത്തെ റോഡരികിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു.

റോഡരികിൽ സംസാരിച്ചു നിന്നവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിൽക്കുകയായിരുന്ന ആളുകളെയും സമീപത്ത് പാർക്ക് ചെയ്തതിരുന്ന വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

English Summary:

Tiruvallur: Five people seriously injured after a car lost control and rammed into a crowd by the roadside in Tiruvallur town. Accident occurred near Tiruvallur town junction in the evening. While trying to overtake an autorickshaw at high speed, the car lost control and veered to opposite roadside where people were standing talking. Locals and police rushed injured to nearby hospital. Car also hit parked vehicles and its front portion was completely damaged.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381728/tiruvallur-town-car-rams-crowd-five-seriously-injured-accident)