---
title: "ഞങ്ങളും കൃഷിയിലേക്ക് ; ചോറോട് 11 ാം വാര്‍ഡില്‍  പച്ചക്കറി വിത്ത് വിതരണം ചെയ്തു"
english_title: "vegitables seed distribution in chorode gram panchayath "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38175/vegitables-seed-distribution-in-chorode-gram-panchayath"
published_at: "2022-04-18T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d7c4c14f2f_vegitable seeds.jpg"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക് ; ചോറോട് 11 ാം വാര്‍ഡില്‍  പച്ചക്കറി വിത്ത് വിതരണം ചെയ്തു

> **Lead Summary:** കൈനാട്ടി : സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായ ഞങ്ങളും കൃഷിയിലേക്ക് പരിപാടിക്ക് ചോറോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പതിനൊന്നാം വാര്‍ഡില്‍ പച്ചക്കറിവിത്ത് വിതരണം ചെയ്തു.

## Article Content

കൈനാട്ടി : സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായ ഞങ്ങളും കൃഷിയിലേക്ക് പരിപാടിക്ക് ചോറോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പതിനൊന്നാം വാര്‍ഡില്‍ പച്ചക്കറിവിത്ത് വിതരണം ചെയ്തു.

വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ രക്ഷാധികാരിയും കൃഷി അസിസ്റ്റന്റ് അമിത സപര്യ കണ്‍വീനറുമായി 21 അംഗ കമ്മിറ്റി രൂപീകരിച്ചു. വീടുകളില്‍ വിഷ രഹിത പച്ചക്കറികള്‍ ഉത്്പാദിപിക്കാനും കൂട്ട് കൃഷി പ്രോത്സാഹിപ്പിക്കുവാനും തീരുമാനിച്ചു.

യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.തുളസി വിത്ത് ഏറ്റുവാങ്ങി. വികസന സമിതി കണ്‍വീനര്‍ വി.അനില്‍കുമാര്‍ മാസ്റ്റര്‍, കൃഷി വകുപ്പ് ജീവനക്കാരായ ബിബിന കെ , സരിഗ .കെ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38175/vegitables-seed-distribution-in-chorode-gram-panchayath)