---
title: "ധീരതയ്ക്ക് ആദരം; ചാനിയംകടവ് പുഴയിൽ രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾക്ക് നാടിന്റെ അഭിനന്ദന പ്രവാഹം"
english_title: "Brave Rescue Perambra Youth Chaniyamkadavu Bridge Prajeesh Nidhin Felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381820/brave-rescue-chaniyamkadavu-bridge-perambra-shaijal-prajeesh-nidhin-felicitated"
published_at: "2026-09-09T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa1164155c0b_brave-rescue-chaniyamkadavu-bridge-perambra-shaijal-prajeesh-nidhin-felicitated.jpg"
keywords: ["Thiruvallur News", "Brave Rescue", "Chaniyamkadavu Bridge"]
---

# ധീരതയ്ക്ക് ആദരം; ചാനിയംകടവ് പുഴയിൽ രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾക്ക് നാടിന്റെ അഭിനന്ദന പ്രവാഹം

> **Lead Summary:** **തിരുവള്ളൂർ: **ചാനിയംകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ പേരാമ്പ്ര സ്വദേശി ഷൈജലിനെ രക്ഷപ്പെടുത്തുന്നതിനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ രണ്ട് യുവാക്കൾക്ക് നാടിന്റെ ആദരം. ചാനിയംകടവ് സ്വദേശികളായ പ്രജീഷ് നെടുംകുനി, നിധിൻ കോട്ടോൽ എന്നിവരെയാണ് നവതരംഗം കലാകായികവേദി ചാനിയംകടവിന്റെ നേതൃത്വത്തിൽ ആദരിച്ചത്.

## Article Content

**തിരുവള്ളൂർ: **ചാനിയംകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ പേരാമ്പ്ര സ്വദേശി ഷൈജലിനെ രക്ഷപ്പെടുത്തുന്നതിനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ രണ്ട് യുവാക്കൾക്ക് നാടിന്റെ ആദരം. ചാനിയംകടവ് സ്വദേശികളായ പ്രജീഷ് നെടുംകുനി, നിധിൻ കോട്ടോൽ എന്നിവരെയാണ് നവതരംഗം കലാകായികവേദി ചാനിയംകടവിന്റെ നേതൃത്വത്തിൽ ആദരിച്ചത്.

അപകടവിവരം അറിഞ്ഞ ഉടൻ തന്നെ പുഴയിലേക്ക് ഇറങ്ങി ഷൈജലിനെ രക്ഷപ്പെടുത്താൻ ഇരുവരും നടത്തിയ ധീരമായ ഇടപെടൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വന്തം സുരക്ഷ പോലും അവഗണിച്ച് മറ്റൊരു ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ പ്രജീഷിന്റെയും നിധിന്റെയും പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നവതരംഗം കലാകായികവേദി സെക്രട്ടറി ഷിബിൻലാലും പ്രസിഡന്റ് അജേഷ് എം.കെയും ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി.

അതേസമയം രക്ഷാപ്രവർത്തനത്തിന് ശേഷം ഇരുവർക്കും ഇതിനോടകം 25-ലധികം അനുമോദനങ്ങളും മൊമെന്റോകളും ലഭിച്ചു. പോലീസ്, എക്സൈസ്, വിവിധ ദുരന്തനിവാരണ സേനകൾ, വിവിധ പഞ്ചായത്തുകൾ, രാഷ്ട്രീയ പാർട്ടികൾ, ക്ലബ്ബുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഇരുവർക്കും ആദരവും അഭിനന്ദനവും ലഭിച്ചുകൊണ്ടിരിക്കുകയാണ്.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇപ്പോഴും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണെന്ന് പ്രജീഷും നിധിനും ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഒരു ജീവൻ രക്ഷിക്കാൻ നടത്തിയ ഇവരുടെ ഇടപെടൽ നാടിന് അഭിമാനമായി.

English Summary:

Congratulations pouring for brave rescuers. Thiruvallur: Prajeesh Nedumkunni and Nidhin Kottoli who risked own life to rescue Perambra native Shaijal who jumped into river from Chaniyamkadavu bridge are receiving many congratulatory messages. After rescue both received more than 25 felicitations and mementos already. Honour and appreciation coming from various sectors of society including police, excise, various disaster management forces, various panchayats, political parties, clubs. Prajeesh and Nidhin told True Vision News that congratulations still pouring from different parts of region. Their intervention risking own life to save a life has become pride for region.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381820/brave-rescue-chaniyamkadavu-bridge-perambra-shaijal-prajeesh-nidhin-felicitated)