---
title: "കടത്തനാട് തട്ടിപ്പ് കേസ്; ഒന്നാം പ്രതി സൊസൈറ്റി സെക്രട്ടറി പ്രീനയ്ക്ക് ജാമ്യം"
english_title: "Kadathanad Labor Society Fraud Case First Accused Preena Gets Bail"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/381848/kadathanad-labor-society-fraud-case-first-accused-preena-gets-bail"
published_at: "2026-09-09T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a56239c5d4_kadathanad-society-fraud-case-first-accused-granted-bail-remains-in-jail.jpg"
keywords: ["Kadathanad Labor Society Scam", "Preena Secretary Bail", "Vatakara News", "Fraud Case"]
---

# കടത്തനാട് തട്ടിപ്പ് കേസ്; ഒന്നാം പ്രതി സൊസൈറ്റി സെക്രട്ടറി പ്രീനയ്ക്ക് ജാമ്യം

> **Lead Summary:** **വടകര: കടത്തനാട്** ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സംഘം സെക്രട്ടറി പ്രീനക്ക് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രീനക്കെതിരെ 10 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

## Article Content

**വടകര: കടത്തനാട്** ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സംഘം സെക്രട്ടറി പ്രീനക്ക് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രീനക്കെതിരെ 10 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

നാല് കേസുകളിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ആറ് കേസുകളിലാണ് ഇന്ന് വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. മുഴുവൻ കേസിലും ജാമ്യം ലഭിച്ചതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രീനക്ക് പുറത്തിറങ്ങാനാകും.

**English Summary:**

Preena, the first accused and secretary in the Kadathanad Labor Society deposit fraud case, has been granted bail. The Vatakara Judicial First Class Magistrate Court granted bail in six remaining cases. Earlier, the Kozhikode District Sessions Court had granted her bail in four out of the total ten cases registered by the police. Having secured bail in all cases, Preena, who is currently lodged in Kannur Central Jail, will soon be released.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/381848/kadathanad-labor-society-fraud-case-first-accused-preena-gets-bail)