---
title: "അടിയന്തരാവസ്ഥാ  പോരാളിയുടെ കുടുംബത്തിന്  വീടൊരുക്കി സേവാഭാരതി പ്രവര്‍ത്തകര്‍ "
english_title: " To the family of an emergency fighter Seva Bharati workers prepare the house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/38186/to-the-family-of-an-emergency-fighter-seva-bharati-workers-prepare-the-house"
published_at: "2022-04-18T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625d99edac791_seva bharathi vatakara.jpg"
keywords: []
---

# അടിയന്തരാവസ്ഥാ  പോരാളിയുടെ കുടുംബത്തിന്  വീടൊരുക്കി സേവാഭാരതി പ്രവര്‍ത്തകര്‍ 

> **Lead Summary:** **വടകര : **അടിയന്തരാവസ്ഥയുടെ കൊടിയ പീഡനം ഏറ്റുവാങ്ങിയ കത്തളത്തില്‍ നാണുവിന്റെ കുടുംബത്തിന് വീടൊരുക്കി സേവാഭാരതി. കൈനാട്ടിയില്‍ നടന്ന വീട് സമര്‍പ്പണവും അനുഗ്രഹ പ്രഭാഷണവും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരി നിര്‍വഹിച്ചു. കെ .ശ്യാം കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി.

## Article Content

**വടകര : **അടിയന്തരാവസ്ഥയുടെ കൊടിയ പീഡനം ഏറ്റുവാങ്ങിയ കത്തളത്തില്‍ നാണുവിന്റെ കുടുംബത്തിന് വീടൊരുക്കി സേവാഭാരതി. കൈനാട്ടിയില്‍ നടന്ന വീട് സമര്‍പ്പണവും അനുഗ്രഹ പ്രഭാഷണവും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരി നിര്‍വഹിച്ചു. കെ .ശ്യാം കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി.

ചടങ്ങില്‍ റിട്ട: എസ്.പി ബാലകൃഷ്ണന്‍ വിശിഷ്ഠ്ടാഥിതിയായി നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ പി .ടി ശശിധരന്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. എ കെ ശ്രീധരന്‍ മാസ്റ്റര്‍, അജിത് കുമാര്‍ , കെ പ്രമോദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു . ചടങ്ങിന് വിഎം ബിജു സ്വാഗതവും എന്‍ പി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. സായൂജ്യം എന്ന് പേരിട്ട വീട് ചോറോട് സേവാഭാരതി പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് ചുരുങ്ങിയ കാലംകൊണ്ട് നിര്‍മാണം നടത്തിയ വീടുകളില്‍ ഒന്നാണ്.

നാണുവിിന്റെ മകന്‍ സുരേന്ദ്രനാണ് വീടിന്റെ താക്കോല്‍ കൈമാറിയത്. മൂന്നു വീടുകളുടെ നിര്‍മാണം ആണ് ചോറോട് സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നത് .

ഒന്ന് മാസങ്ങള്‍ക്കുമുമ്പേ പൂര്‍ത്തിയായി രണ്ടാമത്തെ വീടാണ് ഇത്. മൂന്നാമത്തെ വീടിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ചടങ്ങില്‍ അമ്മമാരും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കാളിയായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/38186/to-the-family-of-an-emergency-fighter-seva-bharati-workers-prepare-the-house)